കൊച്ചി: ഉദയംപേരൂരില്‍ വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച് എഴുപതിലേറെപ്പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്നലെ മാളേക്കാട് നടന്ന വിവാഹത്തിന്റെ തലേദിവസം വരന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എഴുപതിലേറെപ്പേരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ സല്‍ക്കാരത്തിന് വിളമ്പിയ മീൻ കറിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൂട്ടത്തിലെ ഗർഭിണിയായ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. പലർക്കും ഛർദി, മനംപിരട്ടൽ, ശരീരവേദന, വയറിളക്കം, വയറു വേദന, പനി എന്നീ ലക്ഷണങ്ങൾ കണ്ടതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. രാവിലെ വയറുവേദനയുമായി 3 പേരാണ് ആദ്യം ആശുപ്രതിയിൽ എത്തിയത്. തുടർന്ന് ഉച്ചയ്ക്കും വൈകിട്ടുമായി കൂടുതൽ ആളുകൾ എത്തി. ഇതോടെ താലൂക്ക് ആശുപത്രിയുടെ താഴത്തെ നിലയിലെ പുരുഷൻമാരുടെ വാർഡ് ഇവരെ പ്രവേശിപ്പിക്കുന്നതിന് മാത്രമാക്കി ക്രമീകരിച്ചു.
ചക്കയിട്ടപ്പോൾ യുവതിയുടെ കയ്യിൽ എന്തോ കടിച്ചതായി തോന്നി; വീട്ടിലെത്തിയപ്പോൾ മരിച്ചു
ഭക്ഷ്യവിഷബാധയുടെ കാരണത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞു പോയ ഡോക്ടർമാർ, നഴ്സിങ് അസിസ്റ്റന്റ്, ഡ്രൈവർമാർ ഉൾപ്പെടെ ഉള്ളവരെ പ്രത്യേക സാഹചര്യത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ തിരിച്ചു വിളിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Food Poisoning, Kochi, Marriage