• HOME
  • »
  • NEWS
  • »
  • kerala
  • »
  • Food Poisoning | കൊല്ലത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി

Food Poisoning | കൊല്ലത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി

ശാസ്താംകോട്ട പുന്നമൂട് പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി അടപ്പിച്ചു.

  • Share this:
    കൊല്ലം: ശാസ്താംകോട്ടിയില്‍ ഹോട്ടല്‍(Hotel) ഭക്ഷണം കഴിച്ച മൂന്നു പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ്. ഇവര്‍ മൂന്ന് പേരും ഭക്ഷണം കഴിച്ച ശാസ്താംകോട്ട പുന്നമൂട് പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി അടപ്പിച്ചു. ഭക്ഷണത്തിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

    മറ്റൊരു സംഭവത്തില്‍ മലപ്പുറം വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 8 പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ആശുപത്രി വിട്ടു. പരിശോധനയില്‍ മന്തിയിലെ കോഴി ഇറച്ചിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് വ്യക്തമായതായി അരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

    Also Read-Shawarma | കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും; മന്ത്രി വീണ ജോര്‍ജ്

    അതേസമയം ഷവര്‍മ കഴിച്ചു മരിച്ച ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍വിശദമായ പരിശോധനാ ഫലങ്ങള്‍ കൂടെ വന്ന ശേഷമായിരിക്കും അന്തിമ സ്ഥിരീകരണം. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം കൂടെ വന്നാലേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

    വിദ്യാര്‍ത്ഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം. സംസ്ഥാനത്തെ ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ വി ആര്‍ വിനോദ് നിര്‍ദേശം നല്‍കിയത്. ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ വൃത്തി, ഉപയോഗിക്കുന്ന മാംസം, മയണൈസ്, സ്ഥാപനത്തിന് ലൈസന്‍സുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക.

    Also Read-Shawarma| പാകം ചെയ്യുന്നത് മുതൽ വൈകി കഴിക്കുന്നത് വരെ അപകടമാകും; ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതകൾ അറിയാം?

    കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായവരില്‍ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: