കൊച്ചി: കളമശ്ശേരിയിലും ഭക്ഷ്യവിഷബാധ. ഉച്ചയ്ക്ക് കളമശേരി കുടുംബശ്രീ ഹോട്ടലിൽ നിന്നും ഊണു കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ. ഊണിനൊപ്പം കഴിച്ച ഇറച്ചിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് സംശയിക്കുന്നത്. അങ്കമാലി ഡി പോൾ കോളേജിലെ 10 ഡിഗ്രി വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചു.
പലർക്കും ഉച്ചതിരിഞ്ഞ് ചൊറിച്ചിൽ അനുഭവപ്പെട്ടിരുന്നു. ഒരു വിദ്യാർത്ഥിനിയെ ശരീരം തടിച്ചു വീർത്തതിനേത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമ്പോഴാണ് സംസ്ഥാനത്ത് വീണ്ടും ഇത്തരത്തിലൊരു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Also Read- ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം; പത്തനംതിട്ടയിൽ 30 കുട്ടികൾ ചികിത്സ തേടി
പത്തനംതിട്ടയിലും ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികൾ ചികിത്സ തേടിയിരുന്നു. പത്തനംതിട്ടയിലെ മൗണ്ട് സിയോൺ ലോ കോളജിലെ മുപ്പത് വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുദ്ധിമുട്ടുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.