തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (veena george). ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 65 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 4 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 7 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 152 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 531 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 180 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 129 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു
ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി ഇതുവരെ 6069 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4026 പരിശോധനകളില്‍ 2048 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്ക്കരിച്ച ഓപ്പറേഷന് ജാഗറിയുടെ ഭാഗമായി 481 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 134 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.
ഹോട്ടലിൽനിന്ന് ഓർഡർ ചെയ്ത പൊറോട്ടയിൽ പാമ്പിന്റെ പടം
ഹോട്ടലിൽനിന്ന് പാഴ്സലായി വാങ്ങിയ പൊറോട്ടയിൽ പാമ്പിന്റെ തോൽ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ പൂട്ടി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. മേയ് അഞ്ചിന് ഒരു കുടുംബം ഹോട്ടലിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തപ്പോഴാണ് സംഭവം. ഭക്ഷണപ്പൊതി അഴിച്ചപ്പോൾ പൊതിക്കുള്ളിൽ പാമ്പിൻ തോലിന്റെ ഒരു ഭാഗം കണ്ടെത്തി. ഇതേ തുടർന്ന് വീട്ടുകാർ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി അധികൃതരും പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടി. ശുചീകരണത്തിന് ശേഷം മാത്രമേ ഹോട്ടൽ തുറക്കാവൂ എന്ന് ഹോട്ടൽ ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൂവത്തൂർ സ്വദേശി മകൾക്കായി പൊറോട്ട ഓർഡർ ചെയ്തപ്പോഴാണ് പാമ്പിന്റെ തോൽ കണ്ടെത്തിയതെന്ന് ഓൺ മനോരമ റിപ്പോർട്ട് ചെയ്തു. ഭക്ഷണം പൊതിയാൻ ഉപയോഗിച്ച പേപ്പറിലാണ് തൊലി കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ കൂടുതൽ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വിഭാഗം പൊതിയും ഭക്ഷണവും കണ്ടുകെട്ടി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.