• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് സ്റ്റിക്കറില്ലാതെ പാഴ്സൽ വിറ്റ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി; വൃത്തിഹീനമായി പ്രവർത്തിച്ച ഏഴ് ഹോട്ടലുകൾ അടപ്പിച്ചു

സംസ്ഥാനത്ത് സ്റ്റിക്കറില്ലാതെ പാഴ്സൽ വിറ്റ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി; വൃത്തിഹീനമായി പ്രവർത്തിച്ച ഏഴ് ഹോട്ടലുകൾ അടപ്പിച്ചു

321 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. 53 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 62 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി. ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് ഇന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായി പ്രവര്‍ത്തിച്ച 7 സ്ഥാപനങ്ങള്‍ അടപ്പിച്ചു. സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുടെ ഭാഗമായി നോട്ടീസ് നല്‍കിയതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

    Also Read- താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര; ജനം വലഞ്ഞു; പിന്നാലെ എംഎൽഎയുടെ മിന്നൽ സന്ദർശനം

    321 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. 53 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 62 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 21 പരിശോധനകളാണ് നടത്തിയത്. 25 മത്സ്യ സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണ പാഴ്‌സലുകലുകളില്‍ സ്ലിപ്പോ സ്റ്റിക്കറോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

    Also Read- ട്രാൻസ്‌ജെൻഡറിന്‌ മലയാളമായില്ല; കണ്ടെത്തും വരെ ഇംഗ്ലീഷ്‌ പ്രയോഗം തുടരും

    സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ കേസുകള്‍ കൂടിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഭക്ഷണം പാഴ്‌സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സയവും എത്ര സമയത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കാന്‍ സര്‍ക്കാര്‍ ഹോട്ടലുകള്‍ക്ക് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

    Published by:Rajesh V
    First published: