പറവൂർ: പച്ചവെള്ളത്തിൽ ഇട്ടാൽ കട്ടൻചായ ആകുന്ന ചായപ്പൊടി കണ്ടെത്തിയതിനെ തുടർന്ന് എറണാകുളത്ത് ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ചേന്ദമംഗലം കവലയിൽ നഗരസഭയുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മജ്ലിസ് ഹോട്ടലിൽ നിന്നാണു മായം ചേർത്ത 2 കിലോഗ്രാം തേയില കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് മയം ചേർക്കലിന്റെ തട്ടിപ്പ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ വ്യാജൻ ആണെന്ന് കണ്ടെത്തിയിരുന്നു. വെള്ളത്തിൽ ഇട്ടപ്പോൾ തന്നെ തേയിലയുടെ കളര്‍ ഇളകി കടുപ്പമമുള്ള കട്ടൻചായ പോലെയായി. വെടിമറ സ്വദേശി ഹസൻ വിതരണം ചെയ്ത തേയിലയാണെന്നു കടയുടമ മൊഴി നൽകിയതായി അധികൃതർ പറഞ്ഞു.
വിദഗ്ധ പരിശോധനയ്ക്കായി തേയില ലാബിലേക്ക് അയച്ചു. സിന്തറ്റിക് കളർ ആകാനാണു സാധ്യതയെന്നാണ് നിഗമനം. ബിൽ നൽകാതെ ഹസൻ ഇതു വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന് അധികൃതർക്കു ലഭിച്ച വിവരം. മായം ചേർത്ത ചായപ്പൊടി വിൽപന നടത്തിയതിന് ഇയാൾക്കെതിരെ അധികൃതർ കൊടുത്ത കേസ് കോടതിയിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.