കോഴിക്കോട് ഓണ്‍ലൈന്‍ ഭക്ഷണത്തട്ടിപ്പ്; നടപടിയെടുക്കാനാവാതെ ഭക്ഷ്യസുരക്ഷാ വിഭാഗം

മുമ്പും നിരവധി പരാതികള്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ലഭിച്ചിരുന്നുവെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.

News18 Malayalam | news18
Updated: November 25, 2019, 3:32 PM IST
കോഴിക്കോട് ഓണ്‍ലൈന്‍ ഭക്ഷണത്തട്ടിപ്പ്; നടപടിയെടുക്കാനാവാതെ ഭക്ഷ്യസുരക്ഷാ വിഭാഗം
News 18
  • News18
  • Last Updated: November 25, 2019, 3:32 PM IST
  • Share this:
കോഴിക്കോട്: ഇല്ലാത്ത ഹോട്ടലുകളുടെ പേരില്‍ ഗുണനിലവാരം കുറഞ്ഞ ഭക്ഷണം ഓണ്‍ലൈന്‍ വഴി വ്യാപകമായിട്ടും നടപടിയെടുക്കുന്നതില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരിമിതികളേറെ. ഓണ്‍ലൈന്‍ വഴിയുള്ള ഭക്ഷണ തട്ടിപ്പില്‍ കഴിഞ്ഞദിവസം പട്ടേരി സ്വദേശിയായ യുവതി പരാതി നല്‍കിയിരുന്നു.

മുമ്പും നിരവധി പരാതികള്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ലഭിച്ചിരുന്നുവെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. പരാതികള്‍ ലഭിച്ചപ്പോള്‍ ഓണ്‍ലൈനില്‍ ഓര്‍ഡർ എടുത്ത് ഭക്ഷണമെത്തിക്കുന്നവരെ താക്കീത് ചെയ്തിരുന്നതായി ഭക്ഷ്യസുരക്ഷാവിഭാഗം കോഴിക്കോട് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഏലിയാമ്മ ന്യൂസ് 18നോട് പറഞ്ഞു.

കൃത്യമായ മേല്‍വിലാസം പോലുമില്ലാത്ത ഫുഡ് കഫേകള്‍ വഴി കോഴിക്കോട് വ്യാപകമായി ഭക്ഷണവ്യാപാരം നടക്കുന്നുണ്ട്. ഇതിനിടെ, കോഴിക്കോട് മഠത്തില്‍മുക്കിലെ ജസ്റ്റ് ടീ കഫേ റസ്റ്റോറന്‍റില്‍ നിന്ന് കൊണ്ടുവന്ന കേരള ഫുള്‍ ചിക്കന്‍ വേവാത്തതും വൃത്തിഹീനമായതും ആണെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്‍റെ പ്രാഥമികപരിശോധനയിൽ തന്നെ വ്യക്തമായിരുന്നു.

വയനാട് MPയെ കാണാനില്ല, ദുരൂഹത നീക്കണമെന്ന് ആവശ്യം; MP പാർലമെന്‍റിൽ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

പരാതിക്കാരിയായ യുവതി ഓര്‍ഡര്‍ ചെയ്തത് മലബാര്‍ കിച്ചന്‍ എന്ന ഹോട്ടലിലെ ഭക്ഷണത്തിനായിരുന്നു. എന്നാല്‍, അങ്ങനെയൊരു ഹോട്ടലില്ലായിരുന്നു. വെള്ളയില്‍ മലബാര്‍ കിച്ചന്‍ കാറ്ററിംഗ് സര്‍വീസസ് എന്ന സ്ഥാപനമാണുള്ളത്. ഇവിടെയാകട്ടെ, ഓണ്‍ലൈന്‍ ഫുഡ് നല്‍കുന്നുമില്ല.

വര്‍ഷങ്ങളായി കാറ്ററിംഗ് സര്‍വീസ് രംഗത്തുള്ള തങ്ങളുടെ പേരില്‍ വ്യാജ ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാരം നടത്തുകയാണെന്ന് മലബാര്‍ കിച്ചന്‍ കാറ്ററിംഗ് സര്‍വീസ് ഉടമ റംഷീദ് പറഞ്ഞു. വ്യാജ ഹോട്ടലുകള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഹോട്ടല്‍ ആൻഡ് റസ്റ്റോറന്‍റ് ജില്ലാ പ്രസിഡന്‍റ് മുഹമദ് ഷുഹൈല്‍ പറഞ്ഞു.
First published: November 25, 2019, 3:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading