• HOME
  • »
  • NEWS
  • »
  • kerala
  • »
  • Food Safety | തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന: തക്കാരം, അൽസാജ് ഹോട്ടലുകൾക്ക് നോട്ടീസ്

Food Safety | തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന: തക്കാരം, അൽസാജ് ഹോട്ടലുകൾക്ക് നോട്ടീസ്

കഴക്കൂട്ടം അൽസാജ് , തക്കാരം ഹോട്ടലുകളിൽ ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലെന്നും കണ്ടെത്തി

  • Share this:
    തിരുവനന്തപുരം (Thiruvananthapuram) നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ (Raid) പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു.  നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ അൽസാജ് ഹോട്ടലിന് നോട്ടീസ് (Notice) നൽകിയിട്ടുണ്ട്. കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന തക്കാരം ഹോട്ടലിൽ നിന്ന് പഴകിയതും ഉപയോഗ ശൂന്യവുമായ 12 കലോ കോഴി ഇറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും പിടിച്ചെടുത്തു.

    കഴക്കൂട്ടം അൽസാജ് , തക്കാരം ഹോട്ടലുകളിൽ ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലെന്നും കണ്ടെത്തി. ഈ കാരണത്തിലും ഇത് സ്ഥാപിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകി. നഗരസഭാ മേയറുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്.

    ഭക്ഷണപ്പൊതിയിൽ ചത്ത പാമ്പിന്റെ തോൽ; ഹോട്ടൽ അടപ്പിച്ചു


    തിരുവനന്തപുരം: ഹോട്ടലിൽ നിന്നു വാങ്ങിയ ഭക്ഷണപ്പൊതിയിൽ ചത്ത പാമ്പിന്റെ തോൽ കണ്ടെത്തിയതായി പരാതി. നെടുമങ്ങാട് (Nedumangad) ചന്തമുക്കിൽ പ്രവർത്തിച്ച് വരുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് ചത്ത പാമ്പിന്റെ തോൽ കണ്ടെത്തിയത്.

    Also Read- കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഹോട്ടലുകളിൽ റെയ്ഡ്; പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം പിടിച്ചെടുത്തു

    നെടുമങ്ങാട് പൂവത്തുർ ചെല്ലാംകോട് മാനാടിമേലേ പുത്തൻ വീട്ടിൽ പ്രസാദിന്റെ ഭാര്യ പ്രിയ മകൾക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് ചത്ത പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാൻ വന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് പ്രിയ ഭക്ഷണപൊതി വാങ്ങിയത്.





    മകൾ കുറച്ചു കഴിച്ച ശേഷമാണ് അവശിഷ്ടം കണ്ടെത്തിയതെന്നും തുടർന്ന് പോലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും അറിയിച്ചു എന്നും പ്രിയ പറഞ്ഞു. തുടർന്ന് നെടുമങ്ങാട് നഗരസഭാ ആര്യോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റിയും സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ ചത്ത പാമ്പിന്റെ തോൽ ആണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.

    ഹോട്ടൽ പൊളിച്ചുനീക്കി: കണ്ണൂർ കോർപറേഷനിൽ കുടുംബശ്രീ പ്രവർത്തകരുടെ പ്രതിഷേധം


    കണ്ണൂർ കോർപറേഷൻ (Kannur Corporation)  കോംപൗണ്ടിലെ ടേസ്റ്റി ഹട് ഹോട്ടൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് കുടുംബശ്രീ (Kudumbashree)  അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. മേയർ അഡ്വ.ടി. ഒ മോഹനനെ കുടുംബശ്രീ പ്രവർത്തകർ ഓഫീസിൽ കയറാൻ അനുവദിക്കാതെ ഉപരോധിച്ചു.

    കണ്ണൂർ കോർപ്പറേഷൻ കോമ്പൗണ്ടിൽ ഉള്ള  കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടൽ കോർപ്പറേഷൻ അധികൃതർ കഴിഞ്ഞ ശനിയാഴ്ചയാണ് പൊളിച്ചുനീക്കിയത്. ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് സ്ഥലം ആവശ്യമായതിനാൽ ഒഴിഞ്ഞുപോകണമെന്ന് കോർപ്പറേഷൻ അധികൃതർ കുടുംബശ്രീ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. പകരം സംവിധാനം ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ യൂണിറ്റ് അപേക്ഷ നൽകിയിട്ടും മറുപടി നൽകാതെ കട ശനിയാഴ്ച രാത്രി ആളില്ലാത്ത സമയത്ത് പൊളിച്ചുനീക്കിയത് നേരത്തെ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

    ഞായറാഴ്ച രാവിലെയാണ് ഷെഡ് പൊളിച്ചുനീക്കിയത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. മേൽക്കൂരയുടെ ഭാഗങ്ങൾ സമീപത്ത് നീക്കിവച്ചിരുന്നു. തറ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഹോട്ടലിലെ ഫ്രിഡ്ജും മറ്റ് സാധനങ്ങളും ലോറിയിൽ കയറ്റിക്കൊണ്ടുപോയി. ഏഴുപേരടങ്ങിയ കുടുംബശ്രീ യൂണിറ്റാണ്‌ കോർപ്പറേഷൻ കോമ്പൗണ്ടിൽ ഹോട്ടൽ നടത്തിയിരുന്നത്.
    Published by:Arun krishna
    First published: