അയ്യപ്പ ഭക്തർക്ക് മോശം ഭക്ഷണം കൊടുത്താൽ പിടിവീഴും ; 305 ഹോട്ടലുകൾക്കെതിരെ നടപടി

നവംബര്‍ 28, 29, 30 ദിവസങ്ങളിലായി 780 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 305 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.

News18 Malayalam | news18-malayalam
Updated: December 2, 2019, 10:48 PM IST
അയ്യപ്പ ഭക്തർക്ക് മോശം ഭക്ഷണം കൊടുത്താൽ പിടിവീഴും ; 305 ഹോട്ടലുകൾക്കെതിരെ നടപടി
നവംബര്‍ 28, 29, 30 ദിവസങ്ങളിലായി 780 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 305 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.
  • Share this:
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 305 ഹോട്ടലുകൾക്കെതിരെ നടപടി. ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വയനാട് ജില്ലയിൽ മാത്രമാണ് ഒരു ഹോട്ടലിനെതിരെയും നടപടി ഉണ്ടാകാത്തത്.

ശബരിമല പ്രത്യേക സ്‌ക്വാഡുകളുടെ രണ്ടാംഘട്ട പരിശോധനയാണ്. നവംബര്‍ 28, 29, 30 ദിവസങ്ങളിലായി 780 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 305 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.

also read:ശബരിമലയിലേക്കെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ: സർക്കാർ ഉത്തരവിടണം; ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ

രണ്ടാം ഘട്ടമെന്ന നിലയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് നഗരങ്ങളിലെ ഹോട്ടലുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കി. ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ വിശ്രമിക്കുന്ന ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചുളള ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ ഇവ കേന്ദ്രീകരിച്ചും രാത്രികാല പരിശോധനകള്‍ നടത്തി.

ശബരിമല സീസണിൽ 2 ഘട്ടങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1176 ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. ഇതില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കാത്ത 451 സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃത നോട്ടീസും നല്‍കിയിട്ടുണ്ട്. തുടര്‍ പരിശോധനകള്‍ നടത്തുന്നതിന് എല്ലാ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നൽകി.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 32 (നടപടി എടുത്തത് 20)
കൊല്ലം 38 (നടപടി എടുത്തത്-9),
പത്തനംതിട്ട 25 (നടപടി എടുത്തത്-11),
ആലപ്പുഴ 25 (നടപടി എടുത്തത്11)
കോട്ടയം 32 (നടപടി എടുത്തത്8),
ഇടുക്കി 34 (നടപടി എടുത്തത്15),
എറണാകുളം 211 (നടപടി എടുത്തത്89),
തൃശൂര്‍ 84 (നടപടി എടുത്തത്21),
പാലക്കാട് 68 (നടപടി എടുത്തത്30),
മലപ്പുറം 21 (നടപടി എടുത്തത്5),
കോഴിക്കോട് 32 (നടപടി എടുത്തത്13),
വയനാട് 33,
കണ്ണൂര്‍ 92 (നടപടി എടുത്തത്49),
കാസര്‍ഗോഡ് 53 (നടപടി എടുത്തത്24)
First published: December 2, 2019, 10:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading