• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sevens Football | മലപ്പുറം പൂക്കോട്ടു പാടത്ത് ഫുട്ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് വീണു; കുട്ടികളടക്കം 70 പേര്‍ക്ക് പരിക്ക്

Sevens Football | മലപ്പുറം പൂക്കോട്ടു പാടത്ത് ഫുട്ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് വീണു; കുട്ടികളടക്കം 70 പേര്‍ക്ക് പരിക്ക്

കാണികളുടെ ആധിക്യമാണ് ഗ്യാലറി തകരാൻ കാരണം

  • Share this:
മലപ്പുറം പൂക്കോട്ടു പാടത്ത്  സെവൻസ് ഫുട്ബോൾ മൽസരത്തിനിടെ താൽകാലിക ഗ്യാലറി തകർന്ന് വീണ്. കുട്ടികൾ ഉൾപ്പെടെ എഴുപതോളം പേർക്ക് പരിക്ക്; ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച രാത്രി 9.20 ഓടെയാണ് സംഭവം .  പൂക്കോട്ടുംപാടം ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് ഐ.സി.സി. ക്ലബ്ബ് നടത്തുന്ന ഐ.സി.സി സൂപ്പർ സോക്കർ 2022 ഫ്ലഡ് ലൈറ്റ്  മത്സരം നടക്കുന്ന മൈതാനത്തെ താൽകാലിക ഗ്യാലറിയാണ് തകർന്നത്. കാണികളുടെ ആധിക്യമാണ് ഗ്യാലറി തകരാൻ കാരണം.

രണ്ടാഴ്ച മുമ്പാണ് ടൂർണ്ണമെന്റ് ആരംഭിച്ചത്.  മഴ കാരണം പല ദിവസങ്ങളിലും മത്സരം മുടങ്ങി. ഇന്നലെ കെ.എസ്.ബി കൂറ്റമ്പാറയും ടോപ് സ്റ്റാർ കൂരാടും തമ്മിലായിരുന്നു മത്സരം. കളി തുടങ്ങുന്നതിനു തൊട്ടു മുമ്പാണ് ഗ്യാലറി തകർന്നത്.
കളി കാണുവാൻ കൂടുതൽ സൗകര്യമുള്ള മൈതാനത്തിൻ്റെ പടിഞ്ഞാറു ഭാഗത്തെ ഈ ഗാലറിയിൽ 700 ലധികം പേരുണ്ടായിരുന്നതായി കാണികൾ പറയുന്നു. കാണികൾ കൂടുതലായതോടെ ഗാലറി ഒരു വശത്തേക്ക് ചാഞ്ഞ് ഇരിക്കുകയായിരുന്നു. അപകടം നടന്നതോടെ കാണികൾ ചിതറിയോടി.

Also Read- 'ടൂറിസ്റ്റ് ബസുകൾ ഡാൻസിങ് ഫ്ലോർ ആക്കരുത്'; മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി

പരിക്കേറ്റവരെ  നിലമ്പൂർ ജില്ലാ ആശുപത്രി, പൂക്കാേട്ടുംപാടത്തെയും വണ്ടൂരിലെയും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.  ചോക്കാട്, കാളികാവ് പൂക്കോട്ടുംപാടം ഭാഗങ്ങളിൽ നിന്നും ആംബുലൻസുകളെത്തിച്ചാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഘാടകരും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി .ഗ്യാലറി തകർന്ന വിവരം അറിഞ്ഞതോടെ ആളുകൾ ഓടി കൂടി ആബുലൻസിലും, ബൈക്കുകളിലും, മറ്റ് വാഹനങ്ങളിലുമായി ആളുകളു ആശുപത്രികളിലേക്ക് എത്തിച്ചു,

30 പേരോളം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.പൂക്കോട്ടുംപാടം പോലീസും സ്ഥലത്തെത്തിയിരുന്നു. ഈ സീസണിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മാർച്ച് 19 നായിരുന്നു ആദ്യത്തെ അപകടം.  കാളികാവ് പൂങ്ങോട് എൽ പി സ്ക്കൂൾ മൈതാനിയിൽ നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനലിനിടെ ആണ് ഗാലറി തകർന്ന് വീണത്. രാത്രി 9.15 ഓടെയാണ് ഗ്യാലറി തകർന്നത്. ഗ്രൗണ്ടിൻ്റെ കിഴക്ക് ഭാഗത്ത് കവുങ്ങും മുളകളും കൊണ്ട് കെട്ടിയുണ്ടാക്കിയ താത്കാലിക ഗാലറി ആണ് തകർന്നത്. .

ഈ  ഗ്യാലറിയിൽ ആളുകൾ നിറഞ്ഞതോടെ ആണ് അപകടം ഉണ്ടായത്. അനുവദനീയമായതിലും ഇരട്ടിയിലും അധികം ആളുകൾ ഗ്യാലറിയിൽ കയറിയത് ആണ് അപകടത്തിന് കാരണം ആയത്..കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ഗാലറി കെട്ടിയുയർത്തിയ ഇടത്തിലെ മണ്ണ് കുതിർന്ന നിലയിൽ ആയിരുന്നു.ഇതും അപകടത്തിന് വഴിയൊരുക്കി.250 ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട് ..ആരുടേയും പരിക്ക് ഗുരുതരം ആയിരുന്നില്ല. പതിനഞ്ചോളം പേരുടെ എല്ലുകൾക്ക് ഒടിവ് സംഭവിച്ചിരുന്നു.പരിക്കേറ്റവരെ വണ്ടൂർ, നിലമ്പൂർ, മഞ്ചേരി എന്നിവിടങ്ങളിലെ സര്ക്കാര് , സ്വകാര്യ  ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഭൂരിഭാഗം പേരെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
Published by:Arun krishna
First published: