നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫുട്ബോൾ മത്സരത്തിനിടെ മുൻ സന്തോഷ് ട്രോഫി താരം മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചു

  ഫുട്ബോൾ മത്സരത്തിനിടെ മുൻ സന്തോഷ് ട്രോഫി താരം മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചു

  മൃതദേഹം മൗലാന ആശുപത്രി മോർച്ചറിയിൽ

  Dhanaraj

  Dhanaraj

  • News18
  • Last Updated :
  • Share this:
   പെരിന്തല്‍മണ്ണ: ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മുൻ സന്തോഷ് ട്രോഫി താരം മരിച്ചു. പാലക്കാട് തൊട്ടേക്കാട് സ്വദേശി ആർ.ധനരാജൻ (40) ആണ് മരിച്ചത്. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഖാദറലി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം.

   പെരിന്തൽമണ്ണ എഫ് സിക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയ ധനരാജൻ ആദ്യ പകുതി അവസാനിക്കാറായപ്പോൾ നെഞ്ചുവേദനയെത്തുടർന്ന് മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോഹൻ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് ക്ലബുകള്‍ക്ക് വേണ്ടി ഏറെക്കാലം ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്.

   മൃതദേഹം മൗലാന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
   Published by:Asha Sulfiker
   First published:
   )}