നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വ്യാജ പാസ്‌പോര്‍ട്ട് കേസ്‌: ഫുട്‌ബോള്‍ താരം ഇമ്മാനുവല്‍ യൂക്കോച്ചി അറസ്റ്റില്‍

  വ്യാജ പാസ്‌പോര്‍ട്ട് കേസ്‌: ഫുട്‌ബോള്‍ താരം ഇമ്മാനുവല്‍ യൂക്കോച്ചി അറസ്റ്റില്‍

  കോഴിക്കോട് നിന്ന് നാഗ്പൂര്‍ പൊലീസാണ് ഇമ്മാനുവലിനെ അറസ്റ്റ് ചെയ്തത്

  Emmanuel Yukochi

  Emmanuel Yukochi

  • Share this:
   കോഴിക്കോട്: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോള്‍ താരം ഒ.കെ. ഇമ്മാനുവല്‍ യൂക്കോച്ചി അറസ്റ്റില്‍. കോഴിക്കോട് നിന്ന് നാഗ്പൂര്‍ പൊലീസാണ് റോയല്‍ ട്രാവല്‍സ് ടീം താരം ഇമ്മാനുവലിനെ അറസ്റ്റ് ചെയ്തത്.

   സെവന്‍സ് ഫുട്‌ബോളില്‍ ഏറെ ആരാധകരുള്ള താരമായ യൂക്കാച്ചി 2015-ലാണ് വ്യാജ പാസ്‌പോര്‍ട്ടുമായി നാഗ്പൂരില്‍ അറസ്റ്റിലായത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഇമ്മാനുവല്‍ വിചാരണ സമയത്ത് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് മഹാരാഷ്ട്രയിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

   Also read:SN കോളേജ് ഫണ്ട് തിരിമറി: വെള്ളാപ്പള്ളിക്കെതിരെ 15 വർഷത്തിനു ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

   എന്നാല്‍ യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് കൈവശമുണ്ടെന്നും കേരളത്തില്‍ പല തവണ ഫുട്‌ബോള്‍ കളിക്കാന്‍ വന്നിട്ടുണ്ടെന്നും യൂക്കാച്ചി പൊലീസിനോട് പറഞ്ഞു. കോഴിക്കോട് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ യൂക്കാച്ചിയെ നാഗ്പുറിലേക്ക് കൊണ്ടുപോയി.
   Published by:user_49
   First published:
   )}