ഇന്ന് അത്തം. ഏതു വറുതിയുടെ നാളിലും
ഓണം ആഘോഷമാക്കുന്ന മലയാളിക്ക് ഇത് വ്യത്യസ്തമായ ഓണക്കാലം. ആഘോഷ പരിപാടികളും യാത്രകളും ഒക്കെയായി ഓണനാളുകളും അവധിക്കാലവും ആഘോഷിച്ചിരുന്ന മലയാളിയുടെ ഇത്തവണത്തെ ഓണം വീടുകളിലൊതുങ്ങും എന്നതാണ് പ്രത്യേകത. അത്തം പിറന്നാൽ വസ്ത്രങ്ങളും
ഓണസദ്യയ്ക്കുള്ള സാധനങ്ങളും വാങ്ങാനായി കടകളിലും പൊതുമാർക്കറ്റുകളിലും തിക്കിത്തിരക്കുന്ന പതിവ് ശീലങ്ങൾക്ക് ഇത്തവണ കുറച്ചെങ്കിലും മാറ്റമുണ്ടാകാനാണ് സാധ്യത. പൂക്കളമൊരുക്കാൻ വിലകൊടുത്ത് കടകളിൽ നിന്ന് പൂവുകൾ വാങ്ങിയിരുന്നവർ ഇത്തവണ
വീട്ടിലെ പൂക്കൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവരും.
കഴിഞ്ഞ രണ്ട് വർഷവും നിനച്ചിരിക്കാതെ വന്ന പ്രളയമാണ് ഓണത്തിന്റെ നിറം കെടുത്തിയതെങ്കിൽ ഇത്തവണ കോവിഡാണ് വില്ലനായത്. കഴിഞ്ഞ രണ്ടു വർഷവും പ്രളയം നാശം വിതച്ച പ്രദേശങ്ങൾ ഒഴികെയുള്ളിടങ്ങളിൽ ഓണാഘോഷത്തിന് കാര്യമായ കുറവൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി തുടരുന്നതിനാൽ എല്ലായിടത്തും ഒരേ അവസ്ഥയാണ്.
ക്ലബ്ബുകളും സാംസ്കാരിക സംഘടനകളും നടത്തിവരുന്ന ഓണപ്പരിപാടികളും അത്തപ്പൂക്കളങ്ങളും ഇത്തവണ ഇല്ല. പൊതുസ്ഥലങ്ങളിൽ ഓണ സദ്യ നടത്തുന്നതിന് വിലക്കുണ്ട്. പൂക്കൾ സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഓണസദ്യയും പൂക്കളവും ആഘോഷവുമൊക്കെ വീടുകളിൽ ഒതുങ്ങും.
TRENDING പെട്ടിമുടിയോട് വിട; ധനുഷ്കയുടെ കുവി പുതിയ ദൗത്യത്തിനായി ഇനി പൊലീസിലേക്ക് [NEWS]'വേട്ടയാടിയത് 15 വർഷം; ആശുപത്രിയിൽ കിടന്ന പെൺകുട്ടിയെ കാണാൻ പോയതിന് ചാർത്തിക്കിട്ടിയ VIP പദവി': പി.കെ ശ്രീമതി [NEWS] എസ്.പി ബാലസുബ്രമണ്യത്തിന് കോവിഡ് പകർന്നത് ഗായികയിൽ നിന്നോ? ആരോപണങ്ങൾ നിഷേധിച്ച് മാളവിക[NEWS]
ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന അത്തം ഘോഷയാത്ര ഇത്തവണ ഇല്ലെങ്കിലും ഓണത്തിന്റെ വരവറിയിച്ച് തൃപ്പുണിത്തുറ ഗവ. ബോയ്സ് സ്കൂൾ മൈതാനിയിൽ അത്തപ്പതാക ഉയർന്നു. എം സ്വരാജ് എംഎൽഎയാണ് രാവിലെ പതാക ഉയർത്തിയത്. ഇന്നലെ ഹിൽപാലസിൽ കൊച്ചി രാജകുടുംബാംഗങ്ങളിൽ നിന്ന് നഗരസഭാ അധികൃതർ അത്തപ്പതാക ഏറ്റുവാങ്ങിയിരുന്നു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണ ഒഴിവാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.