തിരുവനന്തപുരം: കോവളത്തെ(Kovalam) ഹോട്ടലില്‍ വിദേശ പൗരനെ(Foreign citizen) അവശനിലയില്‍ കണ്ടെത്തി. മുറിക്കുള്ളില്‍ മൃതപ്രായനായ ഇയാളെ ഉറുമ്പരിച്ച നിലയിലാണ് കണ്ടെത്തിയത്. യുഎസ് പൗരനായ(American Citizen) ഇര്വിന് ഫോക്സ്(77) ആണ് മാസങ്ങളായി പൂട്ടിയിട്ട മുറിയില്‍ നരകയാതന അനുഭവിച്ചത്. ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി ഹോട്ടലുടമയോട് പൊലീസ് കര്‍ശന നിര്‍ദേശം നല്കി.
ഒരു വര്‍ഷം മുന്‍പ് ആണ് ഇര്വിന് കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് വീണ ഇര്വിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതിനിടെ പാസ്പോര്‍ട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു. ഉറുമ്പരിച്ച നിലയില്‍ ഒന്നനങ്ങാന്‍ പോലുമാകാതെ മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെ കിടക്കയില്‍ ചെയ്ത അവസ്ഥയിലാണ് ഇര്‍വിനെ കണ്ടെത്തിയത്.
അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ നല്‍കാതിരുന്ന ഹോട്ടല്‍ ഉടമയ്ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ നിന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്‍ കുടുങ്ങിയ യാത്രക്കാരി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അതിവേഗം ഓടിയെത്തിയ സ്വപ്ന ഗോല്‍ക്കര്‍ എന്ന ആര്.പി.എഫ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. അപകടത്തില്‍ പെട്ട യുവതിയെ ഇവര്‍ വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സാരമായി പരിക്ക് പറ്റാതിരുന്ന യാത്രക്കാരി എഴുന്നേറ്റ് നില്ക്കുന്നതും വീഡിയോയില്‍ കാണാം.
ഇന്ത്യന്‍ റെയില്‍വേയുടേയും റെയില്‍വേ മന്ത്രാലയത്തിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് സ്വപ്നെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്വപ്ന ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.