അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്ത് പാറയിൽ നിന്നും വെള്ളത്തിലേക്കിറങ്ങുന്നതിനിടയിൽ ഫ്രാൻസ് കെയ്റോൺ സ്വദേശിനി ഫാനി ഗില്ലെറ്റ് എന്ന 19കാരിക്ക് പാമ്പുകടിയേറ്റു. ഉച്ചക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. വലതു കാലിലാണ് കടിയേറ്റത്.
ഉടൻ തന്നെ ഇവരെ ഇവിടെ നിന്നും സ്വകാര്യ വാഹനത്തിൽ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിക്കുന്നതിനിടയിൽ വഴിയിൽ വെച്ച് അതിരപ്പള്ളി സ്റ്റേഷനിലെ ആംബുലൻസിലേക്ക് മാറ്റുകയും തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം 108 ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവർ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. അമ്മയ്ക്കും സഹോദരിക്കും സുഹൃത്തിനുമൊപ്പമാണ് ഫാനി ഗില്ലറ്റ് അതിരപ്പള്ളിയിൽ എത്തിയത്.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.