സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇടുക്കിയില്‍ പര്യടനം ആരംഭിച്ചു . മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ള ഇടതുമുന്നണി നേതാക്കള്‍ ജാഥയെ സ്വീകരിക്കാനെത്തിയിരുന്നു. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്ത ജാഥയിലെ ചെങ്കൊടിയേന്തിയ വിദേശ വനിതയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. പുളിയാന്‍മലയില്‍ ജാഥയ്ക്ക് നല്‍കിയ സ്വീകരണത്തിനിടയിലാണ് ഈ കൗതുകകരമായ കാഴ്ച ശ്രദ്ധയില്‍പ്പെട്ടത്.
ചെങ്കൊടിയേന്തി ജാഥയില്‍ അണിനിരന്ന വിദേശിയുടെ ചിത്രം സിപിഎമ്മിന്‍റെ സൈബര്‍ ഇടങ്ങളില്‍ വൈറലായി കഴിഞ്ഞു.
Also Read- ചുവപ്പു നിറത്തിൽ പ്ലസ് വൺ ചോദ്യങ്ങൾ; ‘ചുവപ്പിനെന്താണ് കുഴപ്പം?’ മന്ത്രി ശിവൻകുട്ടി
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്നാ സുരേഷിന്‍റെ ആരോപണങ്ങളോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി നിർമ്മിച്ച തിരക്കഥ മാത്രമാണ് സ്വപ്നയുടെ ആരോപണങ്ങൾ. എതിർക്കാനല്ല, മുഖവിലയ്ക്ക് പോലും എടുക്കാൻ ഉള്ള നിലവാരം അതിനില്ല. പല കേന്ദ്രങ്ങളിൽ നിന്നുമുള്ള ഗൂഢാലോചനയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട നുണകളുടെ കെട്ടുകഥകൾ കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും. സ്വപ്ന എന്ന കള്ളനാണയം നല്ല പിള്ള ചമയുന്നതിനുവേണ്ടി നുണകളിൽ നിന്ന് നുണകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ചില മാധ്യമങ്ങളുടെ ഒത്താശയും അതിനു പിന്നിലുണ്ട്. ആ നുണക്കോട്ടകളെല്ലാം പൊളിഞ്ഞു വീഴുക തന്നെ ചെയ്യുമെന്ന് എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.