• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബാലഭാസ്കറിന്‍റെ മരണം: അപകടം നടന്ന സ്ഥലവും വാഹനവും ഫോറൻസിക് സംഘം വീണ്ടും പരിശോധിച്ചു

ഫോറൻസിക് അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീവിദ്യയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അപകടം നടന്ന പള്ളിപ്പുറത്ത് പരിശോധന നടത്തിയത്.

news18
Updated: June 15, 2019, 9:02 PM IST
ബാലഭാസ്കറിന്‍റെ മരണം: അപകടം നടന്ന സ്ഥലവും വാഹനവും ഫോറൻസിക് സംഘം വീണ്ടും പരിശോധിച്ചു
ബാലഭാസ്ക്കർ
news18
Updated: June 15, 2019, 9:02 PM IST
തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ അപകടമരണത്തെക്കുറിച്ചുള്ള അന്വേഷണം നിർണായക വഴിത്തിരിവിൽ. അപകടം നടന്ന സ്ഥലവും വാഹനവും ഫോറൻസിക് സംഘം വീണ്ടും പരിശോധിച്ചു. ക്രൈംബ്രാഞ്ച് സംഘവുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമായിരുന്നു പരിശോധന.

ഫോറൻസിക് അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീവിദ്യയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അപകടം നടന്ന പള്ളിപ്പുറത്ത് പരിശോധന നടത്തിയത്. തുടർന്ന് മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി അപകടത്തിൽപ്പെട്ട ഇന്നോവ കാറും ഫോറൻസിക് സംഘം വിശദമായി പരിശോധിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി നീണ്ട കൂടിയാലോചനയ്ക്ക് ശേഷമായിരുന്നു പരിശോധന. വാഹനാപകടം യാദൃശ്ചികമാണെന്ന് ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ പറയുന്നുണ്ടെങ്കിലും ചില സംശയങ്ങൾ ദുരീകരിക്കാനായിരുന്നു പരിശോധന. കൂടാതെ അന്തിമ റിപ്പോർട്ട് കൈമാറുന്നതിന് മുമ്പ് ഒരിക്കൽക്കൂടി വാഹനവും അപകടസ്ഥലവും പരിശോധിക്കുമെന്നും ഫോറൻസിക് സംഘം വ്യക്തമാക്കി.

ബാലഭാസ്കറിന്റെ അപകടമരണം: ദുരൂഹതകൾ വൈകാതെ നീങ്ങുമെന്ന് ക്രൈംബ്രാഞ്ച്

കേസ് അന്വേഷണത്തിൽ‌ നിർണായകമായ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് വിവരം. അതേസമയം അർജുനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് ശാസ്ത്രീയ തെളിവുകൾ ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തുന്നുണ്ട്. പരിശോധനയുടെ ഭാഗമായി ബാലഭാസ്കറിന്‍റെ രക്ഷിതാക്കളുടെ ഉമിനീര് ഫോറൻസിക് സംഘം ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ സാന്നിധ്യത്തിൽ ശേഖരിച്ചു.

സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള തമ്പിയും ഒളിവിലുള്ള വിഷ്ണുവും ബാലഭാസ്കറിനെ സാമ്പത്തിക കാര്യങ്ങളിൽ ചൂഷണം ചെയ്തിരുന്നോ എന്നുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

Loading...

First published: June 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...