നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കെവിനെ പുഴയിൽ മുക്കിക്കൊന്നു'; ഫോറൻസിക് വിദഗ്ദർ കോടതിയിൽ

  'കെവിനെ പുഴയിൽ മുക്കിക്കൊന്നു'; ഫോറൻസിക് വിദഗ്ദർ കോടതിയിൽ

  കെവിന്‍റെ പ്രതിശ്രുത വധു നീനുവിന്‍റെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരായിരുന്നു കൊലപാതകത്തിന് പിന്നിൽ

  kevin

  kevin

  • News18
  • Last Updated :
  • Share this:
   കോട്ടയം: കെവിനെ പുഴയില്‍ മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് വിദഗ്ദരുടെ മൊഴി. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നു. ശ്വാസകോശത്തില്‍ എത്തിയ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാരുടെ മൊഴി. അരയ്ക്കൊപ്പം വെള്ളമുള്ള പുഴയിൽ സ്വമേധയാ മുങ്ങി മരിക്കില്ല. അതുകൊണ്ടുതന്നെ കെവിന്‍റേത് അപകടമരണമോ ആത്മഹത്യയോ അല്ലെന്നും മെഡിക്കല്‍ ടീം കോട്ടയം കോടതിയില്‍ മൊഴിനല്‍കി.

   2018 മെയ് 26നാണ് എസ്.എ്ച് മൌണ്ട് പീലാത്തറയിൽ കെവിൻ പി ജോസഫിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കെവിന്‍റെ പ്രതിശ്രുത വധു നീനുവിന്‍റെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരായിരുന്നു കൊലപാതകത്തിന് പിന്നിൽ. കെവിനും നീനുവും തമ്മിലുള്ള വിവാഹത്തിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകലും കൊലപാതകവും.

   പ്രവാസി മലയാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പെറു സ്വദേശിക്കും സംഘത്തിനുമായി തെരച്ചിൽ

   നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് കെവിനെ തട്ടിക്കൊണ്ടുപോയത്. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധും അനീഷിനെ സംഘം അന്നുതന്നെ മോചിപ്പിച്ചിരുന്നു. സംഭവത്തിൽ നീനുവിന്‍റെ പിതാവ് ചാക്കോ സഹോദരൻ ഷാനു എന്നിവർ ഉൾപ്പടെ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
   First published: