നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Tiger Attack| കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി; വ്യാപക തെരച്ചിൽ തുടരുന്നു

  Tiger Attack| കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി; വ്യാപക തെരച്ചിൽ തുടരുന്നു

  ജനവാസ മേഖലകളിൽ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്.

  • Share this:
   വയനാട്: കുറുക്കൻമൂലയിലെ ജനവാസമേഖലയിൽ കടുവയുടെ (Tiger) കാൽപാടുകൾ കണ്ടെത്തി. കുറുക്കൻമൂല പബ്ലിക് ഹെൽത്ത് സെന്ററിന് (PHC)സമീപത്താണ് കാൽപാടുകൾ കണ്ടെത്തിയത്. പൊലീസും വനംവകുപ്പും സ്ഥലത്ത് തിരച്ചിൽ തുടുരകയാണ്.

   വയനാട് മാനന്തവാടി നഗരസഭയുടെ ഭാഗമായ കുറുക്കന്‍മൂല, പയ്യമ്പള്ളി, പുതിയിടം, ചെറൂര്‍, കൊയിലേരി തുടങ്ങിയ എട്ടുഗ്രാമങ്ങളാണ് കടുവ ഭീതിയിൽ കഴിയുന്നത്. പയ്യമ്പള്ളി, കൊയ്ലേരി മേഖലകളിലെവിടെയോ കടുവയുണ്ടെന്നാണ് സൂചന.

   ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കന്മൂലയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. ജനവാസ മേഖലകളിൽ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്.

   അതേസമയം ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ ജാമ്യമില്ലാ വകുപ്പുൾപ്പെടെ ചുമത്തി മാനന്തവാടി പോലീസ് കേസെടുത്തു. വൈൽഡ് ലൈഫ് വാർഡന്റെ പരാതി പ്രകാരമാണു കേസെടുത്തത്.
   Also Read-കായംകുളത്ത് വിവാഹ വാർഷികാഘോഷത്തിനിടയിൽ വാക്കേറ്റം; സുഹൃത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

   കടുവ ഭീതിയിൽ മാനന്തവാടി നഗരസഭയിലെ 8 വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്. കൂടുതൽ തിരച്ചിൽ സംഘങ്ങളും ഇന്ന് രംഗത്തുണ്ടാവും. ഇതിനിടെ ജില്ലയിലെത്തിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്ഥിതിഗതികൾ വിലയിരുത്തി.
   Also Read-Vadakara Taluk Office | വടകര താലൂക്ക് ഓഫീസ് തീപിടിത്തം; തീയിട്ടെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍

   ദിവസങ്ങൾക്ക് മുമ്പാണ് കെണിയൊരുക്കിയ കൂട്ടിൽനിന്ന് ആടിനെ കടുവ പിടികൂടിയത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ കടുവയുടെ ചിത്രവും പുറത്തുവിട്ടിരുന്നു. പാല്‍വെളിച്ചത്ത് വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ കടുവയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതായി വ്യക്തമായിട്ടുണ്ട്.

   16 ദിവസത്തിനിടെ 15 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്.
   Published by:Naseeba TC
   First published: