• HOME
  • »
  • NEWS
  • »
  • kerala
  • »
  • Leopard Caught | പത്തനംതിട്ടയില്‍ വീട്ടുപരിസരത്ത് നിന്ന് പുലിയെ പിടികൂടി വനം വകുപ്പ്

Leopard Caught | പത്തനംതിട്ടയില്‍ വീട്ടുപരിസരത്ത് നിന്ന് പുലിയെ പിടികൂടി വനം വകുപ്പ്

പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലിയെ വനംവകുപ്പ് വലവിരിച്ച് കൂട്ടിലാക്കുകയായിരുന്നു.

  • Last Updated :
  • Share this:
    പത്തനംതിട്ട: പത്തനംതിട്ട ആങ്ങാമൂഴിയില്‍ നിന്ന് പുലിയെ പിടികൂടി. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലിയെ വനംവകുപ്പ് വലവിരിച്ച് കൂട്ടിലാക്കുകയായിരുന്നു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് ആങ്ങാമൂഴിയിലെ സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലര്‍ച്ചെ പുലിയെ കണ്ടെത്തിയത്. പ്രാഥമിക നിഗമനം അനുസരിച്ച് ഒരു വയസില്‍ താഴെയുള്ള പുലിയാണെന്നാണ് വിവരം.

    ആട്ടിന്‍കൂടിനോട് ചേര്‍ന്ന ഭാഗത്തായിരുന്നു പുലിയെ കണ്ടെത്തിയത്. ആര്‍ആര്‍പി സംഘമെത്തി വലവിരിച്ച് പുലിയെ കൂട്ടിലാക്കി. പരിക്കേറ്റ് അവശനിലയിലായത് കൊണ്ട് പുലി ആരേയും ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചില്ല.

    റാന്നി ആര്‍ആര്‍പി ഓഫീസിലെത്തിച്ച പുലിയെ വനംവകുപ്പ് ഡോക്ടര്‍ എത്തി പരിശോധനയ്ക്ക് വിധേയമാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ ശുശ്രൂഷകള്‍ നല്‍കും. ഇതിന് ശേഷം മാത്രമായിരിക്കും പുലിയെ വനത്തിലേക്ക് തുറന്നുവിടുക.

    Also Read-Woman Found Dead | വീടിന് തീപിടിച്ച് യുവതി മരിച്ചു; കൂടെ ഉണ്ടായിരുന്ന സഹോദരിയെ കാണാനില്ല; ദുരൂഹത

    തെരുവുനായയോട് കൊടും ക്രൂരത; ലിംഗം മുറിച്ചു മാറ്റി സാമൂഹ്യ വിരുദ്ധര്‍; സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

    തെരുവുനായയുടെ(Stray Dog) ലിംഗം മുറിച്ചു മാറ്റി സാമൂഹ്യ വിരുദ്ധര്‍. ഡിസംബര്‍ 25നായിരുന്നു തെരുവു നായയെ ക്രൂരമായി ഉപദ്രവിച്ചത്. അന്ധേരിയിലെ കപസ്വാദി മേഖലയിലാണ് സംഭവം. രക്തം വാര്‍ന്നൊഴുകുന്ന നായയെ കാല്‍നടയാത്രക്കാരാണ് കണ്ടത്.

    പരേലിലെ ബോംബെ എസ്പിസിഎ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും നായയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അന്ധേരി വെബ്സൈറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എന്തെങ്കിലും സൂചനകള്‍ ലഭ്യമാണോയെന്ന് പരിശോധിക്കാന്‍ ലോക്കല്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഓണററി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ മിതേഷ് ജെയിന്‍ പറഞ്ഞു.

    തെരുവ് നായയുടെ ലിംഗം മുറിച്ചത് വളരെ ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണെന്നും വിഷയം അന്വേഷിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓണററി ആനിമല്‍ ഓഫീസര്‍ ഡോ. നന്ദിനി കുല്‍ക്കര്‍ണി പറഞ്ഞു.

    സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മൃഗ അവകാശ പ്രവര്‍ത്തകര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചു. കൂടാതെ മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് 1960 ലെ പിസിഎ നിയമം ഭേദഗതി ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
    Published by:Jayesh Krishnan
    First published: