• HOME
  • »
  • NEWS
  • »
  • kerala
  • »
  • Youtuber seeking for anticipatory bail | വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബറുടെ കാർ പിടികൂടി; ജാമ്യാപേക്ഷയെ എതിർത്ത് വനംവകുപ്പ്

Youtuber seeking for anticipatory bail | വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബറുടെ കാർ പിടികൂടി; ജാമ്യാപേക്ഷയെ എതിർത്ത് വനംവകുപ്പ്

സംഭവത്തിൽ കേസെടുത്ത് രണ്ടാഴ്ചയായിട്ടും അമല അനുവിനെ പിടികൂടാനായിട്ടില്ല.

  • Last Updated :
  • Share this:
    യൂട്യൂബർ അമല വനത്തിൽ അനുമതി കൂടാതെ പ്രവേശിച്ച് കാട്ടാനകളെ പ്രകോപിപ്പിച്ചത് വിവാദമായിരുന്നു. യൂട്യൂബർക്കെതിരെ ശക്തമായ നടപടികളുമായി വനംവകുപ്പ് മുന്നോട്ട് പോകുകയായിരുന്നു.

    മാമ്പഴത്തട വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി വനിതാ വ്ളോഗർ അമല അനു സഞ്ചരിച്ച കാർ വനപാലകര്‍ പിടികൂടി. അമല അനുവിന്റെ സ്വദേശമായ തിരുവനന്തപുരം കിളിമാനൂരിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.

    സംഭവത്തിൽ കേസെടുത്ത് രണ്ടാഴ്ചയായിട്ടും അമല അനുവിനെ പിടികൂടാനായിട്ടില്ല.
    അതിനിടെ, അമല അനു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷയെ വനംവകുപ്പ് ഹൈക്കോടതിയിൽ എതിർക്കും.
    ഇതുസംബന്ധിച്ച സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
    Published by:Amal Surendran
    First published: