HOME /NEWS /Kerala / വനംവകുപ്പ് ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

വനംവകുപ്പ് ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

കോന്നി വനം വകുപ്പ് വെറ്റിനറി ഓഫീസിലെ ജീവനകാരൻ കൊല്ലം കോവൂർ നിവാസി സുരേഷ് ആണ് മരിച്ചത്.

കോന്നി വനം വകുപ്പ് വെറ്റിനറി ഓഫീസിലെ ജീവനകാരൻ കൊല്ലം കോവൂർ നിവാസി സുരേഷ് ആണ് മരിച്ചത്.

കോന്നി വനം വകുപ്പ് വെറ്റിനറി ഓഫീസിലെ ജീവനകാരൻ കൊല്ലം കോവൂർ നിവാസി സുരേഷ് ആണ് മരിച്ചത്.

  • Share this:

    പത്തനംതിട്ട: വനംവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി വനം വകുപ്പ് വെറ്ററിനറി ഓഫീസിലെ ജീവനക്കാരൻ കൊല്ലം കോവൂർ അരിനെല്ലൂർ പള്ളത്ത് കിഴക്കേതിൽ സുരേഷ് ആർ (46) ആണ് മരിച്ചത്. മൃതദേഹത്തിനു ഏറെ ദിവസത്തെ പഴക്കം കണക്കാക്കുന്നു. കോന്നി ആർ എച്ച് എസ് സ്കൂളിനു സമീപം ഉള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കോന്നി ഫോറസ്റ്റ് വെറ്ററിനറി ആശുപത്രിയിൽ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു സുരേഷ്. കോന്നി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

    മത്സ്യതൊഴിലാളി മുങ്ങിമരിച്ചു

    മുതലപ്പൊഴി ഹാർബറിൽ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. ചിറയിൻകീഴ് പൂത്തുറ സ്വദേശി ജോൺസൺ (60) ആണ് മരിച്ചത്. ഇന്ന് 8 മണിയോടെയാണ് അപകടം നടന്നത്.

    മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് മടങ്ങിയെത്തിയ ബോട്ടിൽനിന്നും ഹാർബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

    ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ കായലിൽ ചാടി ജോൺസണെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചെങ്കിലും, ആശുപത്രിയിലേക്ക് എത്തിക്കും വഴി മരണം സംഭവിക്കുകയായിരുന്നു.

    മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

    First published:

    Tags: Forest officials, Konni, Pathanamthitta