• HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullapperiyar | മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്

Mullapperiyar | മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്

മുല്ലപ്പെരിയാറിലെ ബേബി ഡാം കൂടുതൽ ബലപ്പെടുത്താൻ മരം മുറിക്കാനായി തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറക്കിയത് വൻ വിവാദമായിരുന്നു

  • Share this:
    തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തപ്പെടുത്താൻ മരംമുറിക്കാൻ അനുമതി നൽകിയതിൽ ചീഫ് വൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് ക്ലീൻ ചിറ്റ് നൽകി വനംവകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്. ജലവിഭവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. ഈ മാസം 20 ന് പുതിയ വനംമേധാവിയെ തെരെഞ്ഞെടുക്കാനുള്ള സമിതി ചേരാനിരിക്കെയാണ് വകുപ്പ് തല അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

    മുല്ലപ്പെരിയാറിലെ ബേബി ഡാം കൂടുതൽ ബലപ്പെടുത്താൻ മരം മുറിക്കാനായി തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറക്കിയത് വൻ വിവാദമായിരുന്നു. ഈ സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെന്‍റ് ചെയ്തിരുന്നു. അന്തർ സംസ്ഥാന നദീജല തർക്ക സമിതിയുടെ തീരുമാനം അനുസരിച്ച് ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചന്‍റെ വിശദീകരണം. ബെന്നിച്ചന്‍റെ സസ്പെൻഷനിനെതിരെ ഐഎഫ്എസ് ഉദ്യോഗസ്ഥർ ശക്തമായി പ്രതിഷേധിച്ചു. സമ്മർദ്ദങ്ങളെ തുടർന്ന് ഒരു മാസത്തിനിടെ ബെന്നിച്ചൻ തോമസിനെ തിരിച്ചെടുത്തുവെങ്കിലും വകുപ്പ്തല അന്വേഷണം തുടർന്നു.

    എന്നാൽ ഇപ്പോൾ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോൾ ബെന്നിച്ചൻ തോമസിന്‍റെ വിശദീകരണം ശരിവയ്ക്കുന്ന തരത്തിലാണ്. ഉത്തരവിന് പിന്നിൽ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പക്ഷെ ബെന്നിച്ചൻ പൂർണമായും അന്വേഷണ റിപ്പോർട്ട് ന്യായീകരിക്കുന്നുമില്ല. നയപരമായ തീരുമാനമായതിനാൽ രേഖാമൂലമുള്ള നിർദ്ദേശപ്രകാരം വാങ്ങേണ്ട ജാഗ്രത പാലിക്കണമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.

    ഡെപ്യൂട്ടി സ്പീക്കറിനും മന്ത്രിക്കും പറയാനുള്ളത് കേൾക്കും; വീണാ ജോർജ്-ചിറ്റയം പ്രശ്നത്തിൽ ഇടപെട്ട് ഇടതുമുന്നണി നേതൃത്വം

    ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യമന്ത്രി വീണാ ജോർജും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട് ഇടതുമുന്നണി നേതൃത്വം. സിപിഎം-സിപിഐ സംസ്ഥാനനേതൃത്വങ്ങൾ മുൻകൈ എടുത്താണ് പ്രശ്നത്തിൽ ഇടപെടുന്നത്. ഇരുവരുടെയും പരാതികൾ മുന്നണി നേതൃത്വം കേൾക്കും. വീണാ ജോർജും ചിറ്റയം ഗോപകുമാറും നേരത്തെ എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതോടെയാണ് ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ മുന്നണി നേതൃത്വം തീരുമാനിച്ചത്. ഇനി പരസ്യമായി പ്രതികരിക്കരുതെന്ന് ഇരുവരോടും സിപിഎമ്മും സിപിഐയും നിർദേശിച്ചിട്ടുണ്ട്.

    പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎൽഎമാരുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ സിപിഐ നേതാവ് ചിറ്റയം ഗോപകുമാര്‍ തുറന്നടിച്ചതാണ് വിവാദത്തിന് വഴിതുറന്നത്. ഈ കാര്യങ്ങളെല്ലാം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.

    നേരത്തെ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ മന്ത്രി വീണാ ജോര്‍ജ് എല്‍ഡിഎഫിന് പരാതി നല്‍കിയിരുന്നു. ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് മന്ത്രി ആരോപിച്ചു. അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണ്. ലൈംഗികാതിക്രമ പരാതിയില്‍ ആരോഗ്യവകുപ്പ് എടുത്ത നടപടികളെ ചിറ്റയം എതിര്‍ത്തതായി ചൂണ്ടിക്കാട്ടിയ മന്ത്രി, ചിറ്റയം രാഷ്ട്രീയ മര്യാദ പാലിച്ചില്ലെന്നും ആരോപിച്ചു.

    എംഎല്‍എമാരുടെ യോഗത്തിലും ഇടതു മുന്നണിയിലും പറയാത്ത കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പരസ്യമായി പറയുന്നത്. അദ്ദേഹം വിളിച്ചപ്പോൾ ഞാൻ ഫോണ്‍ എടുത്തില്ലെന്ന ആരോപണം തെറ്റാണ്. ഇക്കാര്യത്തിൽ ചിറ്റയത്തിന്റെ ഫോണ്‍രേഖ പരിശോധിക്കണം. മുന്നണിയിലെ അനാവശ്യ വിവാദങ്ങള്‍ പ്രവര്‍ത്തകരെ ബാധിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
    Published by:Anuraj GR
    First published: