നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വനപ്രദേശം കൃഷിഭൂമിയാണെന്ന് കാണിച്ച് കൈമാറ്റം; വനഭൂമി കൈമാറ്റത്തിന്റെ മുട്ടിൽ കണക്ഷൻ ഇങ്ങനെ

  വനപ്രദേശം കൃഷിഭൂമിയാണെന്ന് കാണിച്ച് കൈമാറ്റം; വനഭൂമി കൈമാറ്റത്തിന്റെ മുട്ടിൽ കണക്ഷൻ ഇങ്ങനെ

  ജൈവവൈവിധ്യങ്ങളുടെ കലവറയായ ചെമ്പ്രമലയുടെ താഴ്വാരത്താണ് ഭൂമി കൈമാറ്റം.

  news18

  news18

  • Share this:
  കോഴിക്കോട്: താമരശ്ശേരി ചുരത്തിന് മുകളില്‍ വയനാട് ജില്ലയിലെ വൈത്തിരിയില്‍ 35  ഹെക്ടര്‍ വനഭൂമി രഹസ്യമായി വനംവകുപ്പ് സ്വകാര്യ പ്ലാന്റേഷന് കൈമാറി. ഇഎഫ്എല്‍ നിയമപ്രകാരം 2015ല്‍ വനംവകുപ്പ് വനഭൂമിയാക്കിയ സ്ഥലമാണ് ആയിഷ പ്ലാന്റേഷന് തിരിച്ചു നല്‍കിയത്. ജൈവവൈവിധ്യങ്ങളുടെ കലവറയായ വനപ്രദേശം കൃഷിഭൂമിയാണെന്ന് കാണിച്ചായിരുന്നു കൈമാറ്റം.

  ജൈവവൈവിധ്യങ്ങളുടെ കലവറയായ ചെമ്പ്രമലയുടെ താഴ്വാരത്താണ് ഭൂമി കൈമാറ്റം. നിരവധി കാട്ടരുവികളുടെ ഉത്ഭവകേന്ദ്രം. ചെങ്കുത്തായതും കൃഷിയോഗ്യമല്ലാത്തതുമായ പ്രദേശം. കോഴിക്കോട് വനമേഖലയുമായി ചേര്‍ന്ന് കിടക്കുന്ന മേപ്പാടി റെയ്ഞ്ചിലെ കമ്പിക്കെട്ടിലാണ് 35 ഏക്കര്‍ നിബിഢവനം ആയിഷ പ്ലാന്റേഷന് കൈമാറിയത്. ഈ ഭൂമി  ഏലം, കാപ്പി തോട്ടമാണെന്ന് പറഞ്ഞാണ് വനംവകുപ്പിന്റെ കൈമാറ്റം.

  പ്രദേശത്തിന്റെ ചുറ്റുഭാഗങ്ങളും വനസ്വഭാവമുള്ള ഭൂമിയായതിനാൽ  2015ലാണ് ഇഎഫ്എല്‍ നിയമപ്രകാരം ഏറ്റെടുത്തത്. ഭൂമി തിരിച്ചു പിടിക്കാന്‍ 2017ല്‍ ആയിഷ പ്ലാന്റേഷന്‍ ഉടമ പി സി താഹിര്‍ കോഴിക്കോട് ഇഎഫ്എല്‍ ട്രിബ്യൂണലിനെ സമീപിച്ച് കേസ് തുടരുന്നതിനിടെയാണ് 2020 ഏപ്രിലില്‍ ഭൂമി കൈമാറ്റം. പി ധനേഷ് കുമാര്‍ സൗത്ത് വയനാട് ഡിഎഫ്ഒ ആയിരിക്കെയാണ്  ഇഎഫ്എല്‍ നിയമപ്രകാരം നോട്ടിഫൈ ചെയ്യാന്‍ ശിപാര്‍ശ ചെയ്തത്.  ഇതിനൊപ്പം ഏറ്റെടുത്ത വനഭൂമി തല്‍സ്ഥിതി തുടരുന്നതിനിടെയാണ് ആയിഷ പ്ലാന്റേഷന് വേണ്ടി നിയമവിരുദ്ദമായ കൈമാറ്റമെന്ന് പരിസ്ഥിതി പ്രവർത്തകനായ സക്കീർ വൈത്തിരി ആരോപിച്ചു.

  ശരിയായ പരിശോധന നടക്കാതെ തോട്ടങ്ങള്‍ ഏറ്റെടുത്താല്‍ വനസ്വഭാവമില്ലെങ്കില്‍ ഉടമയ്ക്ക് വിട്ടുകൊടുക്കാന്‍ ഇഎഫ്എല്‍ കസ്റ്റോഡിയന് അവകാശമുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് നിബിഢവനം സ്വകാര്യ ഉടമയ്ക്ക് കൈമാറിയതെന്നാണ് ആക്ഷേപം. വയനാട്ടില്‍ 35 ഏക്കര്‍ വനഭൂമി സ്വകാര്യ പ്ലാന്റേഷന് കൈമാറാന്‍ ദ്രൂതഗതിയിൽ നടപടികൾ നീക്കിയെന്ന് രേഖകൾ വ്യക്തമാക്കുന്നു.

  മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായ ഡിഎഫ്ഒയും റെയ്ഞ്ച് ഓഫീസറുമാണ് ഇതിന് മുൻകൈ എടുത്തത്.  ലോക്ക്ഡൗണ്‍ കാലത്ത് മുന്‍ ഇഎഫ്എല്‍ കസ്റ്റോഡിയന്‍ പ്രദീപ് കുമാര്‍ ഐഎഫ്എഎസ് ധൃതിപ്പെട്ടാണ് ആയിഷാ  പ്ലാന്റേഷന് ഭൂമി കൈമാറിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

  Also Read-തൃക്കാക്കര പണക്കിഴി വിവാദം: നഗരസഭാ അദ്ധ്യക്ഷയുടെ മുറി സീൽ ചെയ്തു

  മേപ്പാടി റെയ്ഞ്ചിലെ വൈത്തിരി കമ്പിക്കെട്ട് മലവാരത്തെ 35 ഏക്കര്‍ വനഭൂമി സ്വകാര്യ പ്ലാന്റേഷന് നല്‍കിയതില്‍ വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയത് മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ്.

  ഇഎഫ്എല്‍ കസ്റ്റോഡിയനായിരുന്ന എ പ്രദീപ് കുമാർ. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് കൈക്കൂലിക്കേസില്‍ ആരോപണവിധേയരായ  സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത് കുമാർ .പിന്നെ അക്കാലയളവിൽ   മേപ്പാടി റെയ്ഞ്ച് ഓഫീസറായിരുന്ന കെ ബാബുരാജ്. മുട്ടിലില്‍ നിന്ന് മുറിച്ച മരംകടത്താന്‍ അനുമതി നല്‍കിയത് ബാബുരാജായിരുന്നു.   ഭൂമി കൈമാറ്റത്തിന് ഇവർ തിടുക്കത്തിൽ നടത്തിയ ഇടപെടലുകൾ ഇങ്ങനെ.

  കോഴിക്കോട് ഇഎഫ്എല്‍ ട്രിബ്യൂണലില്‍ കേസ് നിലനില്‍ക്കെ ആഷിക് എന്റര്‍പ്രൈസസ് മാനേജ്‌മെന്റ്  ഇഎഫ്എല്‍ കസ്റ്റോഡിയനായിരുന്ന    പ്രദീപ് കുമാറിന്  അപേക്ഷ നൽകിയത് 2020 മാർച്ച് 4 ന്. ഇ എഫ് എൽ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയിൻ മേൽ ശരവേഗത്തിലായിരുന്നു തുടർ നടപടികൾ.ഏപ്രില്‍ 22ന് പ്രദീപ് കുമാറും രഞ്ജിത്ത് കുമാറും ബാബുരാജും സ്ഥലം പരിശോധന നടത്തി.നിബിഢവനമായ കമ്പിക്കെട്ട് മലവാരം കൃഷിഭൂമിയാണെന്ന്  ഡിഎഫ്ഒ രഞ്ജിത് കുമാർ സാമ്പിള്‍ ഡാറ്റ തയ്യാറാക്കിയത്.

  കൂടുതൽ വിശദമായ പരിശോധനകൾക്ക് നിൽക്കാതെ ഏപ്രില്‍ 28ന് തന്നെ വനഭൂമി ആയിഷാ പ്ലാന്‍േഷന് കൈമാറുകയായിരുന്നു.കൊവിഡ് വ്യാപിച്ച് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആവശ്യത്തിന് ഉദ്യോഗസ്ഥരും ജീവനക്കാരുമില്ലാത്ത സമയത്താണ് സ്വകാര്യ പ്ലാന്റേഷന്  വനഭൂമി കൈമാറിക്കൊണ്ട് ഉത്തരവിറങ്ങിയത്. ഭൂമി കൈമാറ്റം നിയമവിധേയമായാണെന്ന് ആഷിക് എൻ്റർപ്രൈസസ് നിയമോപദേശനായ ഡോ. ബിജു പറഞ്ഞു.
  Published by:Naseeba TC
  First published:
  )}