• HOME
  • »
  • NEWS
  • »
  • kerala
  • »
  • Elephant Stick | ആനയെ നിയന്ത്രിക്കാന്‍ പാപ്പാന് ഇനി 'ഇരുമ്പ് തോട്ടി' വേണ്ട; വിലക്ക് കര്‍ശനമാക്കാന്‍ നിര്‍ദേശം

Elephant Stick | ആനയെ നിയന്ത്രിക്കാന്‍ പാപ്പാന് ഇനി 'ഇരുമ്പ് തോട്ടി' വേണ്ട; വിലക്ക് കര്‍ശനമാക്കാന്‍ നിര്‍ദേശം

മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി 2015-ല്‍ ഇരുമ്പ് തോട്ടിയുടെ ഉപയോഗം വിലക്കിയിരുന്നു. എന്നിട്ടും ഇത് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് മുഖ്യവനപാലകന്‍ വീണ്ടും കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

  • Share this:



     ആനകളെ നിയന്ത്രിക്കാന്‍ പാപ്പാന്‍മാര്‍ ഉപയോഗിക്കുന്ന ഇരുമ്പ് തോട്ടിക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി വനം വകുപ്പ്. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍  ഉത്തരവിറക്കി.





    മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി 2015-ല്‍ ഇരുമ്പ് തോട്ടിയുടെ ഉപയോഗം വിലക്കിയിരുന്നു. എന്നിട്ടും ഇത് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് മുഖ്യവനപാലകന്‍ വീണ്ടും കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

    READ ALSO- ഗ്രാമത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വിരട്ടിയോടിച്ചു; ഓട്ടത്തിനിടെ കുഴിയിൽ വീണ ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി

    നാട്ടാനകളുടെ മദപ്പാട് കാലത്തും അല്ലാത്തപ്പോഴും നിയന്ത്രിക്കാന്‍ ഇരുമ്പ് തോട്ടി വ്യാപകമായി ഉപയോഗിക്കുന്നതായി പരാതികള്‍ വനംവകുപ്പിന് കിട്ടിയിരുന്നു. ആദ്യകാലത്ത് തടിത്തോട്ടികളാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് ലോഹത്തോട്ടി ഉപയോഗിച്ച്‌ തുടങ്ങിയത്. തോട്ടി ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ള പാപ്പാന്‍മാര്‍ക്ക് തടിയില്‍ നിര്‍മ്മിച്ച തോട്ടി ഉപയോഗിക്കാം.

    ആനയുടെ ചെവി, കണ്‍കോണ്‍ എന്നിവിടങ്ങളില്‍ തോട്ടി പ്രയോഗിക്കുന്നതായി കാണിച്ച്‌, ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ വെങ്കിടാചലമാണ് വനം വകുപ്പിനെ സമീപിച്ചത്. എഴുന്നെള്ളിപ്പിനും മറ്റും ആനകളെ അടക്കി നിര്‍ത്തുവാനായി ഇത്തരത്തില്‍ ആനകളെ തോട്ടി പ്രയോഗത്തിന് വിധേയമാക്കുന്നത് പതിവാണ്.

    READ ALSO- Elephant Attack | കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരി മരിച്ച സംഭവം; പ്രതിഷേധവുമായി നാട്ടുകാര്‍; റോഡ് ഉപരോധിച്ചു

    2015 മേയ് 14ന് ചീഫ് വൈൽഡ്​ ലൈഫ് വാർഡൻ ഇറക്കിയ സർക്കുലറിനെ ഓർമപ്പെടുത്തി ഉപയോഗ വിലക്ക് ഏർപ്പെടുത്തിയത് നടപ്പാക്കുന്നില്ലെന്നും പല പാപ്പാന്മാരും ഇത് ഉപയോഗിക്കുന്നതായി പരാതി ലഭിക്കുന്നതായും കർശനമായി നടപ്പാക്കണമെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ് ഇറക്കിയ ഉത്തരവിൽ നിർദേശിക്കുന്നു.

    Stray dog attack |ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ ഏഴുവയസുകാരിയ്ക്ക്‌ നേരെ തെരുവുനായ ആക്രമണം; മുഖം കടിച്ചുകീറി

    മുതുകുളം: ആറാട്ടുപുഴയില്‍ ട്യൂഷന്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന ഏഴുവയസ്സുകാരിയടക്കം (7 year old girl) രണ്ടുപേര്‍ക്ക് തെരുവുനായയുടെ (stray dog) കടിയേറ്റു. രാമഞ്ചേരി അയ്യത്തുവീട്ടില്‍ സുനീഷാനിന്റെ മകള്‍ ശിവപ്രിയ (ഏഴ്), പൊരിയന്റെ പറമ്പില്‍ ധനപാലന്‍ (49) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്.

    ശിവപ്രിയയുടെ മുഖത്താണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖവും ചുണ്ടും നായ കടിച്ചുകീറി. കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലാണ്.

    കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം. വീടിനു സമീപത്തെ റോഡില്‍ നില്‍ക്കുകയായിരുന്ന ധനപാലന്റെ തുടയിലാണ് നായ കടിച്ചത്. തുടര്‍ന്ന് നടന്നുപോകുകയായിരുന്ന ശിവപ്രിയയുടെ മുഖത്തും ചുണ്ടിനും കടിച്ചു. കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷിച്ചത്. ധനപാലനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.

    ആറാട്ടുപുഴയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞമാസവും ഏഴോളംപേരെ നായ ആക്രമിച്ചിരുന്നു. രാമഞ്ചേരി, വട്ടച്ചാല്‍, നല്ലാണിക്കല്‍, കള്ളിക്കാട് ഭാഗങ്ങളിലാണ് തെരുവുനായ്ക്കള്‍ ഭീഷണിയുയര്‍ത്തുന്നത്. കൂട്ടത്തോടെയെത്തുന്ന നായ്ക്കളെ പേടിച്ചു മുറ്റത്തേക്കിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.



    Published by:Arun krishna
    First published: