ഇടുക്കി: മറയൂരിൽ ചന്ദന മരങ്ങൾക്ക് കാവൽ നിന്ന വനം വകുപ്പ് താൽക്കാലിക വാച്ചർ എറുമാടത്തില്‍ നിന്ന് വീണ് മരിച്ചു. പാമ്പൻപാറ പാക്കു പറമ്പിൽ ബാബു പി ബി ആണ് മരിച്ചത്.
Also read-ഫോണിൽ സംസാരിച്ചുനിൽക്കെ ആർപിഎഫ് ഉദ്യോഗസ്ഥൻ ട്രെയിനിൽനിന്ന് പുറത്തേക്ക് വീണു മരിച്ചു
തിങ്കളാഴ്ച്ച രാത്രിയില്‍ ചന്ദനകാട്ടിലെ ഏറുമാടത്തിലായിരുന്നു ബാബുവിന്‍റെ ജോലി. പുലര്‍ച്ചെ ഡ്യൂട്ടിക്കെത്തിയ മറ്റൊരു വാച്ചര്‍മാരാണ് ബാബുവിനെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ മറയൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.