• HOME
 • »
 • NEWS
 • »
 • kerala
 • »
 • Elephant | കാട്ടാന ഇറങ്ങിയാൽ റോഡിലെ ബോർഡ് തെളിയും; പുതിയ സംവിധാനവുമായി വനംവകുപ്പ്

Elephant | കാട്ടാന ഇറങ്ങിയാൽ റോഡിലെ ബോർഡ് തെളിയും; പുതിയ സംവിധാനവുമായി വനംവകുപ്പ്

ആന ഇറങ്ങിയാൽ ആനയുടെ സാന്നിദ്ധ്യം എന്നെഴുതിയ ബോർഡിലെ ചുവന്ന ലൈറ്റുകൾ തെളിയും. ആനകൾ ഇല്ലാത്തപ്പോൾ ഈ ബോർഡ് അണഞ്ഞുകിടക്കും

Elephant_Alert

Elephant_Alert

 • Share this:
  തൃശൂർ: കാട്ടാനയുടെ ആക്രമണം പതിവായ തുമ്പൂർമുഴി മേഖലയിൽ അത്യാധുനിക മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ച് വനംവകുപ്പ്. വനത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറകലിൽനിന്നുള്ള സിഗ്നൽ അടിസ്ഥാനമാക്കി റോഡിലെ മുന്നറിയിപ്പ് ബോർഡ് തെളിയുന്ന സംവിധാനമാണ് ഏർപ്പെടുത്തിയത്.

  വനത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് ക്യാമറകളുടെ 100 മീറ്റർ പരിധിയിൽ ആന എത്തിയാൽ, ദൃശ്യം സെർവറിലേക്ക് അയച്ചുനൽകും. ഇവിടെ നിന്ന് വിവരം കൺട്രോൾറൂമിലെ മൊബൈൽ നമ്പരുകളിൽ അറിയിക്കും. അതിനൊപ്പം ആർട്ടിഫിഷ്യൽ എലിഫന്‍റ് ഡിറ്റക്ഷൻ സംവിധാനം വഴി റോഡരികിലെ എൽഇഡി ബോർഡുകൾ ഓൺ ആകും. ആനയുടെ സാനിദ്ധ്യം എന്നെഴുതിയ ബോർഡിലെ ചുവന്ന ലൈറ്റുകൾ തെളിയും. ആനകൾ ഇല്ലാത്തപ്പോൾ ഈ ബോർഡ് അണഞ്ഞുകിടക്കും.

  ഏതായാലും പുതിയ സംവിധാനം വിജയിച്ചാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. വനാതിർത്തിയിലെ റോഡുകളിൽ ഈ സംവിധാനം കൂടുതലായി ഏർപ്പെടുത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

  എ ഐ സംവിധാനത്തിലൂടെ രാത്രിയിലും പകലും പ്രവർത്തിക്കുന്ന തെർമൽ ഡിറ്റക്ഷൻ ക്യാമറ വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ ക്യാമറയുടെ 100 മീറ്റർ പരിധിയിൽ ആന എത്തിയാൽ, ചിത്രം വിശകലനം ചെയ്ത രൂപവും വലുപ്പവും വിലയിരുത്തി ആനയാണെന്ന് ഉറപ്പിക്കുകയും സെർവറിലേക്ക് മുന്നറിയിപ്പ് സന്ദേശം അയയ്ക്കുകയും ചെയ്യും. ഈ മേഖലയിൽനിന്ന് ആന പിൻവാങ്ങുന്നതോടെ മാത്രമെ, മുന്നറിയിപ്പ് സംവിധാനം നിലയ്ക്കുകയുള്ളു. കാമറകൾക്കും സെർവറിനും എൽഇഡി ബോർഡിനും മറ്റ് ഉപകരണങ്ങൾക്കുമായി രണ്ടു ലക്ഷം രൂപയോളം ചെലവുണ്ട്. കൊച്ചിയിലെ ഇൻവെൻഡോയ് ടെക്നോളജീസ് എന്ന കമ്പനിയാണ് വനംവകുപ്പിനുവേണ്ടി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ അധിഷ്ഠിതമായ ആന മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

  സ്കൂളിൽ മിന്നൽ പരിശോധന; മന്ത്രിക്ക് കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ മുടി

  തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കോട്ടൺ ഹിൽ സ്കൂളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയ്ക്ക് എത്തിയ മന്ത്രിക്ക് കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ മുടി കണ്ടെത്തി. ഭക്ഷണം പാകം ചെയ്യുമ്പോൾ കുറച്ച് കൂടി ശുചിത്വം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു. കോട്ടൺഹിൽ എൽ.പി.എസ് ഉൾപ്പെടെ പല സ്കൂളുകളിലും ആവശ്യത്തിന് പാചക , ശുചീകരണ തൊഴിലാളികളുടെ കുറവുണ്ട്. സ്ഥല പരിമതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. സ്കൂൾ സന്ദർശനം സ്കൂളുകൾക്കുള്ള സന്ദേശമെന്നും ഭക്ഷ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

  ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പൂജപ്പുര ഗവ.യു.പി സ്‌കൂൾ സന്ദർശിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് മന്ത്രിമാർ സ്‌കൂളില്‍ പരിശോധനയ്‌ക്കെത്താന്‍ തീരുമാനിച്ചത്. സ്‌കൂളിലെത്തിയ മന്ത്രി നേരെ പോയത് പാചകപ്പുരയിലേക്കാണ്. അവിടെ അപ്പോഴേക്കും ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നു. ചോറും പരിപ്പും തോരനും പപ്പടവും. ചോറിന്റെ അടപ്പ് ഒരല്‍പ്പം മാറിയിരുന്നത് മന്ത്രി തന്നെ നേരെയാക്കിവച്ചു. പാചകം ചെയ്യുന്നയാളെ വിളിച്ച്‌ കാര്യങ്ങള്‍ തിരക്കി. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

  Also Read- തിരുവനന്തപുരം ഉച്ചക്കട സ്കൂളിലും 31 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; സ്കൂൾ അഞ്ച് ദിവസം അടച്ചിടാൻ നിർദേശം

  കുട്ടികള്‍ക്കൊപ്പം ക്യൂനിന്ന് മന്ത്രി ഉച്ചഭക്ഷണം വാങ്ങി. അവര്‍ക്കൊപ്പം തന്നെ കഴിക്കാനുമിരുന്നു. ഉച്ചഭക്ഷണ ശേഷം ക്ലാസ് മുറികൾ സന്ദര്‍ശിച്ചു. നല്ല ഭക്ഷണമാണ് താന്‍ കഴിച്ചതെന്നും സ്‌കൂളുകള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളോട് ഭക്ഷണം ഇഷ്ടമായോ രസമുണ്ടോ ഇതു മതിയോ എന്നെല്ലാം കുശലം ചോദിച്ച ശേഷമാണ് മന്ത്രി സ്കൂളിൽനിന്ന് മടങ്ങിയത്. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടര്‍ സുപ്രിയ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
  Published by:Anuraj GR
  First published: