• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

ബാണാസുരയില്‍ കാട്ടുതീ; നിയന്ത്രണ വിധേയമെന്ന് വനംവകുപ്പ്

ചെമ്പ്ര കഴിഞ്ഞാൽ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല.

news18
Updated: February 24, 2019, 4:47 PM IST
ബാണാസുരയില്‍ കാട്ടുതീ; നിയന്ത്രണ വിധേയമെന്ന് വനംവകുപ്പ്
malayalam.news18.com
news18
Updated: February 24, 2019, 4:47 PM IST
വയനാട്: ബന്ദിപ്പൂര്‍ ഹൈവേയില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ ബാണാസുര മലയിലും കാട്ടുതീ പ
ടരുന്നു. സൗത്ത് വയനാട് ഡിവിഷനിലെ കാപ്പിക്കളം, കുറ്റിയാം മല എന്നിവിടങ്ങളിലാണ് തീ പടരുന്നത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ജില്ലയില്‍ തീപിടിത്തമുണ്ടാകുന്നത്. ഇന്നലെയാണ് ബന്ദിപ്പൂര്‍ ഹൈവേയില്‍ തീപിടിത്തമുണ്ടായത്.

മൂന്നുദിവസം മുന്‍പ് ബാണാസുര മേഖലയില്‍ തീകണ്ടിരുന്നു. ഇതു പടന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തീകെടുത്തി. എന്നാല്‍ കെടാതെ കിടന്ന തീ വീണ്ടും ആളിപ്പടര്‍ന്നെന്നാണ് വിവരം. നിലവില്‍ മലയുടെ താഴ്ഭാഗത്തെ ജനവാസമേഖലയിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഇതിനിടെ തീപടരാന്‍ സാധ്യതയുണ്ടെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്ത ചൂടാണ് കാട്ടുതീക്ക് കാരണമെന്നാണ് നിഗമനം. എന്നാല്‍, വനം മാഫിയയാണ് കാട്ടുതീ പടര്‍ത്തിയതെന്നാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയടക്കം ആരോപിക്കുന്നത്.

Also Read എവിടെയും എത്താതെ മൂന്നാറിന്‍റെ പുനർനിർമാണം; റോഡുകളും പാലങ്ങളും തകർന്ന നിലയിൽ

കാപ്പിക്കളം ഭാഗത്തുനിന്നുണ്ടായ തീയില്‍ ഹെക്ടര്‍ കണക്കിന് വനഭൂമിയിലെ മഴക്കാടുകള്‍ കത്തിയമര്‍ന്നു.  ചെമ്പ്ര കഴിഞ്ഞാൽ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല.

ശനിയാഴ്ച ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടുതീ പടര്‍ന്നിരുന്നു. ഗോപാല്‍സാമി പേട്ട, വാച്ചിനഹള്ളി, മേല്‍ക്കമ്മനഹള്ളി എന്നിവിടങ്ങളിലാണ് തീ പടര്‍ന്നത്. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Loading...

First published: February 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...