ഇടുക്കി ചിന്നക്കനാല് മേഖലയില് ഭീതി പരത്തിയ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില് പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര് ഉള്പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്ത്തിയാക്കാന് എല്ലാവിധ പിന്തുണയും നല്കിയ ജനപ്രതിനിധികള്, നാട്ടുകാര്, ഇതുമായി ബന്ധപ്പെട്ട് പ്രവര്ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് ശശീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അരിക്കൊമ്പനെ മയക്കുവെടിവച്ചു; ദൗത്യം വിജയത്തിലേക്ക്
ഓപ്പറേഷൻ ഒരു ദിവസം വൈകിയതിനെ വിമർശിക്കുന്ന സമീപനം ചിലയിടങ്ങളിൽ ഉണ്ടായി.വന്യ ജീവികളെ സ്നേഹിക്കുന്ന ആളുകളുടെ വികാരവും ശല്യം നേരിടുന്ന വരുടെ പ്രയാസവും സർക്കാരിന് മുന്നിൽ ഒരുപോലെയാണെന്നും മന്ത്രി പറഞ്ഞു.
സിമന്റ് പാലത്തിന് സമീപം വച്ചാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ചത്. 11.55നായിരുന്നു വെടിവെച്ചത്. പിന്നാലെ ബൂസ്റ്റര്‍ ഡോസ് മയക്കുവെടിയും വെച്ചു. തുടര്‍ന്ന് പാതിമയക്കത്തിലെത്തിയ ആനയെ നിയന്ത്രിക്കാനായി കുംകി ആനകളുടെ സംഘം അരിക്കൊമ്പന് സമീപത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.