തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍(Mullapperiyar) ബേബി ഡാമിന്(Baby Dam) താഴെയുള്ള മരങ്ങള്‍ മുറിയ്ക്കാന്‍ കേരളം(Kerala) തമിഴ്നാടിന്(Tamil Nadu) അനുമതി നല്‍കിയത് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്(Minister A K Saseendran) അറിഞ്ഞില്ല. ഉന്നത നിര്‍ദേശത്തെ ചീഫ് ലൈഫ് വൈല്‍ഡ് വാര്‍ഡനാണ് തീരുമാനമെടുത്തത്. എന്നാല്‍ ഇക്കാര്യം മന്ത്രി അറിയുന്നത് മാധ്യമവാര്‍ത്തയിലൂടെയാണ്.
സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോടും വനം മേധാവിയോടും അടിയന്തര റിപ്പോര്‍ട്ട് മന്ത്രി എകെ ശശീന്ദ്രന് ആവശ്യപ്പെട്ടു. ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടാനാണ് കേരളം തമിഴ്നാടിന് അനുമതി നല്‍കിയിരിക്കുന്നത്.
ബേബി ഡാം പുതുക്കി പണിയണമെന്ന തമിഴ്നാടിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇത് സംബന്ധിച്ച് തമിഴ്നാട് നിരവധി തവണ മേല്‍നോട്ട സമിതിയ്ക്ക് മുന്നില്‍ പദ്ധതി മുന്നോട്ട് വെച്ചെങ്കിലും കേരളത്തിന്റെ എതിര്‍പ്പ് കാരണം ഫലം കണ്ടില്ലായിരുന്നു.
2016ല്‍ ബേബി ഡാമിന് മുന്നിലുള്ള മരങ്ങളില്‍ തമിഴ്നാട് നമ്പര്‍ ഇട്ടത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് നന്ദിയറിയിച്ച് കത്തയച്ചു.
ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രിമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് സ്റ്റാലിന് കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. മരങ്ങള്‍ വെട്ടുന്നതോടെ തമിഴ്നാട് ബേബി ഡാം ബലപ്പെടുത്താനുള്ള പണി തുടങ്ങും. ഇതിന് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് നീക്കം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.