ഇനി കടന്നൽകുത്തേറ്റു മരിച്ചാലും പാമ്പുകടിയേറ്റു മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ലഭിക്കും

നത്തിനു പുറത്ത് വെച്ചു പാമ്പു കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകുന്ന അതേ തുക (200000 രൂപ) കടന്നൽ കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും ലഭിക്കുന്ന വിധത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും വനംമന്ത്രി അറിയിച്ചു.

news18
Updated: June 15, 2019, 10:42 PM IST
ഇനി കടന്നൽകുത്തേറ്റു മരിച്ചാലും പാമ്പുകടിയേറ്റു മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ലഭിക്കും
നത്തിനു പുറത്ത് വെച്ചു പാമ്പു കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകുന്ന അതേ തുക (200000 രൂപ) കടന്നൽ കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും ലഭിക്കുന്ന വിധത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും വനംമന്ത്രി അറിയിച്ചു.
  • News18
  • Last Updated: June 15, 2019, 10:42 PM IST
  • Share this:
തിരുവനന്തപുരം: കടന്നൽ കുത്തേറ്റ് മരിച്ചാലും പാമ്പുകടിയേറ്റ് മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ലഭിക്കും. വനംമന്ത്രി കെ.രാജു ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചതാണ് ഇക്കാര്യം. വനത്തിനു പുറത്ത് വെച്ചു പാമ്പു കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകുന്ന അതേ തുക (200000 രൂപ) കടന്നൽ കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും ലഭിക്കുന്ന വിധത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും വനംമന്ത്രി അറിയിച്ചു.

വനംമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

കടന്നൽ കുത്തേറ്റു മരണപ്പെട്ടാലും നഷ്ടപരിഹാരം നൽകും. വനത്തിനു പുറത്ത് വച്ചു പാമ്പു കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകുന്ന അതേ തുക(200000 രൂപ) കടന്നൽകുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും ലഭിക്കുന്ന വിധത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യും. കടന്നൽ/ തേനീച്ച എന്നിവ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടികയിൽ പെടുന്നവ അല്ലാത്തതിനാൽ അവയുടെ കുത്തേറ്റു മരണപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കുമായിരുന്നില്ല.

നഷ്ടപരിഹാരം നൽകുന്നതിന് സർക്കാർ സർവീസിലെ സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥ മാറ്റി രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം മതി എന്നും ഭേദഗതി ചെയ്യും. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവർക്ക് ചികിത്സാ കാലയളവിൽ ഓരോ ദിവസവും 200 രൂപ വീതം സമാശ്വാസ തുകയും നൽകും.First published: June 15, 2019, 10:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading