കോഴിക്കോട്: വൃക്ഷത്തൈ നട്ടതിലെ (Tree planting) ക്രമക്കേടില്‍ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയുള്ള ഫോറസ്റ്റ് വിജിലന്‍സ് പ്രിന്‍സിപ്പല്‍ ചീഫ് കണ്സര്വെറ്ററുടെ റിപ്പോര്‍ട്ടിന് തടയിട്ട് വനം മന്ത്രി
എ.
കെ ശശീന്ദ്രൻ (AKSaseendran). ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ശ്രമത്തിണ് വനംമന്ത്രി തടയിട്ടത്.
ഹൈവേ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിക്കുന്ന 2354 മരങ്ങള്‍ക്ക് പകരം വച്ച് പിടിപ്പിച്ച 26000 വൃക്ഷത്തൈകളില്‍ 70 ശതമാനവും ഉണങ്ങി നശിച്ചിരുന്നു. തൈ പരിപാലനത്തിനും ചാണകം വാങ്ങിയതിനുമെല്ലാം ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു.
ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കും വ്യക്തമായിരുന്നു. എന്നാല്‍ ഫോറസ്റ്റ് വിജിലന്‍സ് മേധാവി ഗംഗാസിംഗ് വനംമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ അഴിമതി സ്ഥിരീകരിക്കുന്നുണ്ട്. തൈകള്‍ നട്ട് പരിപാലിക്കുന്നതില്‍ ഗുരുതരമായ ക്രമക്കേട് ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോര്‍ട്ടെങ്കിലും ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് എവിടെയും പറയുന്നില്ല. സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയ തുക കരാറുകാരനില്‍ നിന്ന് ഈടാക്കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കോഴിക്കോട് ഫ്ളയിംങ് സ്ക്വാഡ് ഡി.എഫ്.ഒ സുനില്‍കുമാര്‍ നല്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചാണ് വിജിലന്‍സ് മേധാവി വനംമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വൃക്ഷത്തൈ നടല്‍ അഴിമതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ നല്കാന് ഗംഗാസിംങ്ങിനോട് വനംമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമക്കേട് കരാറുകാരന്റെ തലയില്‍കെട്ടിവച്ച് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതാണ് ഗംഗാസിങ്ങിന്റെ റിപ്പോര്‍ട്ടെന്നാണ് ആരോപണം. എന്നാല്‍ വനംമന്ത്രിയുടെ നീക്കം വനംവകുപ്പ് ഉദ്യാഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. അന്തിമറിപ്പോര്‍ട്ട് ഫോറസ്റ്റ് വിജിലന്‍സ് മേധാവി ഒരാഴ്ച്ചക്കകം നല്‍കിയേക്കും.
രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കാന്‍ 2354 മരങ്ങളാണ് മുറിക്കുന്നത്. ഇതിന് പകരമായി 26,000 തൈകള്‍ വച്ചുപിടിപ്പിച്ച് മൂന്ന് വര്‍ഷം പരിപാലിക്കാന്‍ ദേശീയപാത അതോറിറ്റി 2018ല്‍ 1.60 കോടി രൂപ വനംവകുപ്പിന് നല്‍കിയിരുന്നു. മാഹി കനാല്‍ റോഡ്, മുക്കം എന്‍ഐടി ക്യാമ്പസ്, എംഎഎംഒ കോളജ്, വാദിറഹ്മ സ്കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ 6000 തൈകള്‍ നട്ടത്. സാമൂഹ്യ വനവത്കരണ പദ്ധതിയില്‍ നട്ട മരത്തൈകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് നോക്കാം.
ആറായിരം തൈകള്‍ക്ക് ചാണകമിടാന്മാത്രം ചെലവ് 1.80ലക്ഷം രൂപ. മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിയാണ് ചാണപ്പൊടിയ്ക്ക് മാത്രം വില കാണിച്ചിരിക്കുന്നത്. തൈകള്‍ നടാന്‍ വന്ന ചിലവ് 3.82 ലക്ഷം രൂപ. തൈകള്‍ നനയ്ക്കുന്നതിന് മാത്രം 6.31 ലക്ഷം രൂപ. തൈകള്‍ വാഹനത്തില്‍ കയറ്റാനുള്ള ചുമട്ട് കൂലി 56,850 രൂപയും. നഴ്സറിയില്‍ വാച്ചര്‍മാരെ നിയമിക്കാന്‍ മാത്രം 2.27 ലക്ഷം രൂപ വനംവകുപ്പധികൃതര്‍ എഴുതിയെടുത്തു. ഇത്രയും തുക ചെലവഴിച്ചിട്ടും നേരാംവണ്ണം ഒരു തൈപോലും സംരക്ഷിക്കാനായില്ലന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ടി വി രാജന് ചൂണ്ടിക്കാട്ടുന്നു.
Also Read-
C P M | സംസ്ഥാന വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണമെന്ന് C P M വികസനരേഖകണക്കുകള് പെരുപ്പിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച പദ്ധതിയിലെ ക്രമക്കേട് പരിശോധിക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടതോടെ വനംവകുപ്പിലെ ഉന്നതരിലേക്കാണ് അന്വേഷണം നീളുന്നത്. വൃക്ഷതൈ നട്ടതില്‍ ക്രമക്കേട് നടന്നെന്ന് കാണിക്ക് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കീര്‍ത്തി ഐ എഫ് എസും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.