മരത്തിന്‍റെ ചില്ല വെട്ടി മാറ്റാൻ കർഷകന്‍റെ കയ്യിൽ നിന്ന് കൈക്കൂലി; വനം വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും

News18 Malayalam | news18-malayalam
Updated: June 25, 2020, 6:37 AM IST
മരത്തിന്‍റെ ചില്ല വെട്ടി മാറ്റാൻ കർഷകന്‍റെ കയ്യിൽ നിന്ന് കൈക്കൂലി; വനം വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ
arrest
  • Share this:
ഇടുക്കി: ദേവികുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. ദേവികുളം ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ വി.എസ് സിനിലാണ് പിടിയിലായത്. മരത്തിന്റെ ചില്ലവെട്ടുന്നതിന് പതിനായിരം രൂപ കര്‍ഷകനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍സ് ബ്യൂറോ തൊടുപുഴ ഡി വൈ എസ് പി എ ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ഓഫീസില്‍ നിന്നും പിടികൂടിയത്.

വാഴക്കുളം സ്വദേശിയായ ഏലം കർഷകൻ ശാന്തൻപാറ കള്ളിപ്പറയിലെ തന്‍റെ കൃഷിയിടത്തിൽ നടത്തുന്ന ഏലം കൃഷിയ്ക്ക് സൂര്യ പ്രകാശം ലഭിക്കുന്നതിന് തടസമായി നിന്നിരുന്ന മരച്ചില്ലകൾ വെട്ടി നീക്കുന്നതിന് വനം വകുപ്പിനെ സമീപിച്ചിരുന്നു. നടപടിയുടെ ഭാഗമായി ദേവികുളം ഫോറസ്റ്റർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് സമർപ്പിക്കുകയും ചെയ്തു. അനുമതിയ്ക്കായി ദേവികുളം റെയിഞ്ച് ഓഫീസറെ സമീപിച്ചപ്പോൾ പതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞ കര്‍ഷകന്‍ തൊടുപുഴ വിജിലന്‍സില്‍ പരാതി നല്‍കി. തുടര്‍ന്ന് വിജലന്‍സ് നല്‍കിയ പണം കര്‍ഷകന്‍ റെയിഞ്ചോഫീസിലെത്തി കൈമാറുകയാണ് ഉണ്ടായത്. പുറത്ത് കാത്ത് നിന്ന ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടുകയായിരുന്നു. നിരവധി പരാതികള്‍ നേരത്തെയും സിനിലിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

TRENDING:വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ തയാറായിരിക്കൂ! എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും സർക്കാർ [NEWS]Pinarayi | വിമാനയാത്ര സൂപ്പർസ്പ്രെഡിന് കാരണമാകും; എന്താണ് മുഖ്യന്ത്രി പറഞ്ഞ സൂപ്പർസ്പ്രെഡ്? [NEWS]COVID 19 | കളക്ടറേറ്റിൽ വാർ റൂം | തലസ്ഥാനം അതീവജാഗ്രതയിൽ; നഗരത്തിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ റാൻഡം പരിശോധന [NEWS]
വിജിലന്‍സ് എസ് പി കെ ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഡി വൈ എസ് പി വി ആര്‍ രവി, വിൻസന്‍റ് കെ. മാത്യു, പ്രസന്നകുമാർ, പി.എസ്, തുളസീധര കുറുപ്പ് , എ.എസ്.ഐ മാരായ അജി പി.എസ്, റെനി മാണി, തോമസ് സി.എസ്, സുരേഷ് കുമാർ വി.എൻ, ടാക്സ് ഓഫീസർമാരായ ബിജു കുമാർ, ഷംനാദ് .എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാണ് പിടികൂടിയത്.

കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. .
First published: June 25, 2020, 6:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading