നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തൊണ്ടിമുതലായി തത്തമ്മ; രക്ഷിക്കാന്‍ ആളെത്തിയെങ്കിലും പറക്കാന്‍ കോടതി കനിയണം

  തൊണ്ടിമുതലായി തത്തമ്മ; രക്ഷിക്കാന്‍ ആളെത്തിയെങ്കിലും പറക്കാന്‍ കോടതി കനിയണം

  കുന്നംകുഴി ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് തത്തയെ കസ്റ്റഡിയിലെടുത്തത്‌

  • Share this:
   വടക്കാഞ്ചേരി: വനംവകുപ്പിന്റെ അകമലയിലെ വെറ്റിനറി ക്ലിനിക്കില്‍ കഴിഞ്ഞ ദിവസം തൊണ്ടിമുതലായി എത്തിയത് ഒരു തത്തമ്മയാണ്. വനം-വന്യജീവി പരിരക്ഷയില്‍ ഷെഡ്യൂള്‍ നാല് പ്രകാരമാണ് തത്തയെ കസ്റ്റഡിയിലെടുത്തത്. തത്തയുടെ സുരക്ഷ മുന്‍നിര്‍ത്തി ചാലക്കുടി കൊന്നക്കുഴി വനം ഡെപ്യൂട്ടി റേഞ്ചാണ് തത്തയെ വനം വെറ്റിനറി ഡോക്ടര്‍ ഡേവിഡ് അബ്രാഹിമിന് കൈമാറിയത്.

   ചാലക്കുടി സ്വദേശിയായ ഒരാള്‍ വീട്ടില്‍ കൂട്ടിലിട്ട് വളര്‍ത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തത്തയെ കസ്റ്റഡിയിലെടുത്തത്. വിശദ വിവരങ്ങള്‍ നല്‍കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

   ചാലക്കുടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഉത്തരവ് വരുന്നതോടെ തത്തയെ പറത്തി വിടും.

   ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

   കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഭര്‍ത്താവിനും ഭാര്യയ്ക്കും നേരെ കാട്ടാനയുടെ ആക്രമണം. ആനയുടെ ചവിട്ടേറ്റ് ഇരിട്ടി സ്വദേശി ജസ്റ്റിന്‍ മരിച്ചു. ഭാര്യ ജീനി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ആറുമണിയോടെ വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. ജസ്റ്റിനും ജിനിയും രാവിലെ പള്ളിയില്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

   ബൈക്ക് ആക്രമിച്ച ശേഷം സമീപം നിര്‍ത്തിയിട്ടിരുന്ന ടിപ്പിറും ബൈക്കും ആന മറിച്ചിട്ടു. ചിട്ടി കമ്പനി ജീവനക്കാരനാണ് ജസ്റ്റിന്‍. മുമ്പും ഈ മേഖലയില്‍ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ആരും ഇതുവരെ മരിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

   രാവിലെ വലിയ നാശനഷ്ടമാണ് ഈ മേഖലയില്‍ ആന ഉണ്ടാക്കിയിരിക്കുന്നത്. ആനയുടെ കൊമ്പ് തകര്‍ന്നിട്ടുണ്ട്. പെരിങ്കിരി കവലയ്ക്ക് സമീപം ആന ഇപ്പോഴും തുടരുകയാണ്. ആനയെ കാട്ടിലേക്ക് കയറ്റി വിടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.
   Published by:Karthika M
   First published:
   )}