HOME /NEWS /Kerala / Nilgiri Langur | പൊറോട്ട ഇല്ലാതെ പറ്റില്ല; കരിങ്കുരങ്ങിന്റെ സുഖവാസംകൊണ്ട് കുടുങ്ങി വാനപാലകര്‍

Nilgiri Langur | പൊറോട്ട ഇല്ലാതെ പറ്റില്ല; കരിങ്കുരങ്ങിന്റെ സുഖവാസംകൊണ്ട് കുടുങ്ങി വാനപാലകര്‍

പ്രദേശവാസികള്‍ക്ക് ശല്യക്കാരനായിരുന്ന ഇവനെ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് വനം ആര്‍ ആര്‍ ടി വിഭാഗം പിടികൂടിയത്

പ്രദേശവാസികള്‍ക്ക് ശല്യക്കാരനായിരുന്ന ഇവനെ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് വനം ആര്‍ ആര്‍ ടി വിഭാഗം പിടികൂടിയത്

പ്രദേശവാസികള്‍ക്ക് ശല്യക്കാരനായിരുന്ന ഇവനെ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് വനം ആര്‍ ആര്‍ ടി വിഭാഗം പിടികൂടിയത്

  • Share this:

    നിലമ്പൂര്‍: ശല്യം സഹിക്കെ വയ്യാതെ പിടിച്ചുകൂട്ടിലാക്കിയതാണ് ഒരു കരിങ്കുരങ്ങിനെ. എന്നാല്‍ അതിലും വലിയ പൊല്ലാപ്പിലായിരിരിക്കുകയാണ് വനപാലകര്‍. മൂന്നു നേരം ഭക്ഷണം മാത്രം പോരാ. നല്ല പൊറോട്ടയും കിട്ടണം. നെല്ലിക്കുത്ത് വനമേഖല പരിസരത്ത് നിന്ന് പിടികൂടിയ കരിങ്കുരങ്ങ് (Nilgiri langur) നിലമ്പൂര്‍ (Nilambur) ആര്‍ ആര്‍ ടി ഓഫീസ് പരിസരത്തെ കൂട്ടില്‍ വനപാലകരുടെ സംരക്ഷണത്തില്‍ കഴിയുകയാണ്.

    പ്രദേശവാസികള്‍ക്ക് ശല്യക്കാരനായിരുന്ന ഇവനെ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് വനം ആര്‍ ആര്‍ ടി വിഭാഗം പിടികൂടി നിലമ്പൂരിലെ ഓഫീസ് പരിസരത്തെ കൂട്ടിലാക്കിയത്.

    മൂന്ന് തവണയായി ചേരംമ്പാടി വനമേഖലയിലും നാടുകാണി ചുരത്തിലും കക്കാടംപൊയില്‍ വനമേഖലയിലും വിട്ടെങ്കിലും ശല്യകാരനായ കുരങ്ങ് വീടുകളില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ചതോടെയാണ് വനപാലകര്‍ വീണ്ടും ആര്‍ആര്‍ടി ഓഫീസ് പരിസരത്ത് എത്തിച്ചത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    സുരക്ഷിതമായ സ്ഥലത്ത് കരിങ്കുരങ്ങിനെ വിട്ടുനല്‍കാന്‍ കത്ത് നല്‍കി കാത്തിരിക്കുകയാണ് ആര്‍ആര്‍ടിയിലെ വനപാലകര്‍. നടപടികള്‍ പൂര്‍ത്തികരിച്ച് മൃഗശാലകള്‍ക്കോ ജന്തുശാസ്ത്ര വിഭാഗത്തിനോ കൈമാറാനും ശ്രമം നടക്കുന്നുണ്ട്.

    Also Read-Cycle with Kochi | കൊച്ചിയെ അറിയാൻ ഇനി സൈക്കിളിൽ കറങ്ങാം; ബൈ സൈക്കിൾ പരിശീലന പദ്ധതിക്ക് തുടക്കം

    Accident |ബെംഗളുരുവില്‍ കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം; മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

    ബെംഗളൂരു: ബെംഗളൂരുവില്‍(Bengaluru) നടന്ന വാഹനാപകടത്തില്‍(accident) രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ഇന്നലെ രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. കാറിന് പിന്നില്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

    മരിച്ചവരില്‍ രണ്ടുപേര്‍ പുരുഷന്മാരും രണ്ടുപേര്‍ സ്ത്രീകളുമാണ്. ഇതില്‍ രണ്ടുപേര്‍ മലയാളികളാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഫാദില്‍, കൊച്ചി സ്വദേശി ശില്‍പ കെ. എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മറ്റു രണ്ടുപേര്‍ കൂടിയുണ്ട്. എല്ലാവരും മലയാളികള്‍ ആണെന്ന സൂചനയുമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ പേരു വിവരങ്ങളും ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

    പാലക്കാട് ആനങ്ങാടി സ്വദേശിനി അപര്‍ണ അരവിന്ദിന്റെ പേരിലുള്ള കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. ഒന്നിനു പിന്നില്‍ മറ്റൊന്ന് എന്ന വിധത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതാണ് വാഗണര്‍ യാത്രക്കാരായിരുന്ന നാലുപേരുടെ ജീവന്‍ തല്‍ക്ഷണം നഷ്ടപ്പെടാന്‍ കാരണമായത്.

    Also Read-'അതിവേഗറെയില്‍പാത UDF വേണ്ടെന്നു വച്ചത് 1.27 ലക്ഷം കോടി രൂപ ബാധ്യതയും ജനരോഷവും പരിഗണിച്ച്' ഉമ്മന്‍ ചാണ്ടി

    ഇവര്‍ സഞ്ചരിച്ചിരുന്ന വാഗണറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇതോടെ വാഗണര്‍ മുന്നിലുണ്ടായിരുന്ന സ്‌കോര്‍പിയോയില്‍ ഇടിച്ചു. ഇതിന്റെ ആഘാതത്തില്‍ സ്‌കോര്‍പിയോ, തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. രണ്ടു ലോറികളുടെയും ഇടയില്‍പ്പെട്ട് രണ്ടു കാറുകളും തകര്‍ന്നു. ഇതാണ് വാഗണറിലെ യാത്രക്കാരുടെ മരണത്തില്‍ കലാശിച്ചത്

    First published:

    Tags: Forest officials, Monkey