• HOME
  • »
  • NEWS
  • »
  • kerala
  • »
  • കർദ്ദിനാളിനെതിരെ വ്യാജരേഖ നിർമ്മിച്ച കേസ്: 3 വൈദികർ ഉൾപ്പെടെ 4 പേർക്കെതിരെ കുറ്റപത്രം

കർദ്ദിനാളിനെതിരെ വ്യാജരേഖ നിർമ്മിച്ച കേസ്: 3 വൈദികർ ഉൾപ്പെടെ 4 പേർക്കെതിരെ കുറ്റപത്രം

ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി 8 വകുപ്പുകൾ പ്രകാരമാണ് കേസ്.

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

  • Share this:
    കൊച്ചി: സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കും 8 ലത്തീൻ മെത്രാന്മാർക്കും എതിരെ വ്യാജ്യരേഖ നിർമ്മിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. വ്യാജരേഖ കേസിലെ കുറ്റപത്രം അനുസരിച്ച് കർദ്ദിനാളിന്റെ മുൻ സെക്രട്ടറിയായിരുന്ന ഫാ.ടോണി കല്ലൂക്കാരനാണ് ഒന്നാം പ്രതി. സത്യദിപം എഡിറ്റർ ഫാ. പോൾ തേലക്കാട്ട് രണ്ടാം പ്രതിയാണ്.ഫാ. ബെന്നിമാരം പറമ്പിൽ മൂന്നാം പ്രതി.

    വ്യാജരേഖ നിർമ്മിച്ച എറണാകുളം കലൂർ സ്വദേശി ആദിത്യനെ നാലാം പ്രതിയായി ചേർത്തിട്ടുണ്ട്. കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് എറണാകുളം കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി 8 വകുപ്പുകൾ പ്രകാരമാണ് കേസ്.

    You may also like:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 10 കോടി; ഗുരുവായൂർ ദേവസ്വത്തിന് തിരികെ നല്‍കണമെന്ന് ഹൈക്കോടതി

    2019 ജനുവരിയിൽ നടന്ന സിനഡിലായിരുന്നു മുൻ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, കർദിനാളിന് എതിരായ രേഖകൾ കൊണ്ടുവന്നത്. ഇത് വ്യാജമാണെന്ന് തെളിഞ്ഞതോടെ സഭ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ രേഖ ഹാജരാക്കിയ മനത്തോടത്തിന് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    You may also like:'പാലക്കാട് നഗരസഭയിൽ ഡിവൈഎഫ്ഐ ദേശീയപതാകയെ അപമാനിച്ചു'; യുവമോർച്ച പൊലീസിൽ പരാതി നൽകി

    ഭൂമി ഇടപാടിൽ ക‍ർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്ന് വരുത്തി തീർക്കാനാണ് വ്യാജ ബാങ്ക് രേഖ ഉണ്ടാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കോന്തുരുത്തി സ്വദേശി ആദിത്യനാണ് വ്യാജ രേഖ തയ്യാറാക്കിയതെന്നും തെളിഞ്ഞു. തുടർന്ന് ആദിത്യനെയും സുഹൃത്ത് വിഷ്ണുവിനെയും പൊലീസ് അറസ്റ്റു ചെയ്തു.

    ചോദ്യം ചെയ്യലിൽ സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. പോൾ തേലക്കാട്ട്, ഫാ. ആൻറണി കല്ലൂക്കാരൻ, ഫാ. സണ്ണി കളപ്പുര എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് വ്യാജ രേഖ തയ്യാറാക്കിയതെന്നായിരുന്നു ആദിത്യൻറെ മൊഴി. അറസ്റ്റ് ഉറപ്പായതോടെ വൈദികർ ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു.
    Published by:Naseeba TC
    First published: