• HOME
 • »
 • NEWS
 • »
 • kerala
 • »
 • വെളളത്തിലേക്ക് സിമന്റ് എറിഞ്ഞ് കാനപണി; മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ മരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ

വെളളത്തിലേക്ക് സിമന്റ് എറിഞ്ഞ് കാനപണി; മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ മരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ

പഴയ കാനയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പേരിന് സിമന്റും മെറ്റലും വാരിയിട്ടാണ് കാനയുടെ അടിഭാഗം പണിഞ്ഞത്

 • Last Updated :
 • Share this:
  എറണാകുളം: റോഡിലെ കാനപണിയില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഫോര്‍ട്ടുകൊച്ചി മാന്ത്രയിലെ പ്രധാന റോഡിലാണ് സംഭവം.

  ഇതര സംസ്ഥാന തോഴിലാളികളാണ് കാനയുടെ പണിയ്ക്കായി ഉണ്ടായിരുന്നത്. പഴയ കാനയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പേരിന് സിമന്റും മെറ്റലും വാരിയിട്ടാണ് കാനയുടെ അടിഭാഗം പണിഞ്ഞത്. വെള്ളത്തില്‍ കിടക്കുന്ന സിമന്റില്‍ പണിക്കാരന്‍ കൈപ്പാണി വെച്ച് തേയ്ക്കുന്നുമുണ്ടായിരുന്നു.

  ഇങ്ങിനെ നടക്കുന്ന കൃത്രിമ പണി നാട്ടുകാര്‍ തന്നെ ചിത്രീകരിക്കുകയായിരുന്നു. പിന്നാലെ കാന പുതുക്കി നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. അടുത്ത ദിവസം തന്നെ കാനയുടെ പുറത്ത് സ്ലാബുകളും സ്ഥാപിച്ചു.

  കാനയുടെ പണിയ്ക്ക് മേല്‍നോട്ടം വഹിച്ച അസിസ്റ്റന്റ്റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുവാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  കേരളത്തിലെത്തിയ ബംഗാള്‍ സ്വദേശിക്ക് ഭാഗ്യദേവതയുടെ കടാക്ഷം; ലോട്ടറി അടിച്ച വിവരം പുറത്തറിയിച്ചത് പോലീസ് സംരക്ഷണം തേടിയ ശേഷം

  പാലക്കാട്:നിര്‍മ്മാണ തൊഴിലാളിയായി കേരളത്തിലെത്തിയ ബംഗാള്‍ സ്വദേശിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. കഴിഞ്ഞ ദിവസം നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് പശ്ചിമബംഗാള്‍ സ്വദേശി ഇമാം ഹുസൈന് ലഭിച്ചത്. ലോട്ടറി അടിച്ച വിവരം രഹസ്യമാക്കി സൂക്ഷിച്ച ഇമാം ഹുസൈന്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് പോലീസിനെ ഏല്‍പ്പിച്ച ശേഷമാണ് വീട്ടുകാരോടും സുഹൃത്തുക്കളോടും വിവരം പങ്കുവച്ചത്.

  Also Read - തടിലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞു; ഞെരിഞ്ഞമർന്ന് ഡ്രൈവർ മരിച്ചു; യാത്രക്കാരെ പുറത്തെടുത്തത് രണ്ടരമണിക്കൂറിന് ശേഷം

  അഞ്ച് വര്‍ഷമായി പാലക്കാട്ടെ എടത്തുനാട്ടുകര കോട്ടപ്പള്ളിയില്‍ ജോലി ചെയ്തു വരുന്ന ഇമാം ഹുസൈന്റെ പതിവ് ശീലമാണ് ലോട്ടറിയിലെ ഭാഗ്യപരീക്ഷണം. പതിവുപോലെ കഴിഞ്ഞ ദിവസവും ടിക്കറ്റിന്റെ ഫലം പരിശോധിച്ചപ്പോഴാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ച വിവരം അറിയുന്നത്. ഉള്ളിലെ സന്തോഷമൊന്നും പുറത്തുകാണിക്കാതെ ഇമാം പോലീസ് കണ്‍ട്രോള്‍ റൂം നമ്പരായ 100 ല്‍ വിളിച്ച് വിവരം പറഞ്ഞു.

  മിനിറ്റുകള്‍ക്കകം നാട്ടുകല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും സി ഐ സിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊലിസെത്തി ഇമാം ഹുസൈനെ വാഹനത്തില്‍ കയറ്റി. അപ്പോഴാണ് നാട്ടുകാരും ലോട്ടറി ഏജന്റുമെല്ലാം വിവരമറിയുന്നത്.

  Also Read - Kerala Rains |മുല്ലപ്പെരിയാര്‍ 136 അടി; ആദ്യ മുന്നറിയിപ്പ്; കോട്ടയം, ഇടുക്കി, പത്തനംതിട്ട മലയോരമേഖലയില്‍ കനത്തമഴ

  പോലീസിന്റെ സുരക്ഷാ വലയത്തിലായതോടെ ഭാഗ്യദേവത കടാക്ഷിച്ച വിവരം വീട്ടുകാരെയും ബന്ധുക്കളെയും ഇമാം സന്തോഷപൂര്‍വ്വം വിളിച്ചറിയിച്ചു. കടമെല്ലാം വീട്ടണമെന്നും നല്ലൊരു വീട് പണിയണമെന്നുമാണ് ഇമാമിന്റെ ലക്ഷ്യം.

  ലോട്ടറി ടിക്കറ്റ് ബാങ്കിന് കൈമാറുന്നത് വരെ ഇമാം ഹുസൈന്‍ നാട്ടുകല്‍ പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞത്. അലനല്ലൂര്‍ കേരള ബാങ്ക് അധികൃതര്‍ വെള്ളിയാഴ്ച രാത്രി തന്നെ സ്റ്റേഷനിലെത്തിയെങ്കിലും സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ ടിക്കറ്റ് കൈമാറിയിരുന്നില്ല. ഇന്നലെയാണ് പോലീസിന്റെ സാന്നിധ്യത്തില്‍ ടിക്കറ്റ് കൈമാറിയത്.

  പശ്ചിമ ബംഗാള്‍, മാല്‍ഡ സ്വദേശിയായ ഇമാം ഹുസൈന്‍ അഞ്ച് വര്‍ഷം മുന്‍പാണ് ജോലി തേടി മണ്ണാര്‍ക്കാടെത്തിയത്. അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടുന്ന ചെറിയ കുടുംബമാണ് ഇദ്ദേഹത്തിന്റേത്. ഒരു വര്‍ഷം മുന്‍പാണ് വിവാഹിതനായത്. മുന്‍പ് ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ഒന്നാം സമ്മാനം ലഭിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാണ് ഇമാം ഹുസൈന്റെ തീരുമാനം.
  Published by:Karthika M
  First published: