• HOME
  • »
  • NEWS
  • »
  • kerala
  • »
  • R Bindu | 'ഉന്നത വിദ്യാഭ്യാസമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യയല്ല'; സർവകലാശാലയിൽ പ്രാമുഖ്യം യുജിസി ചട്ടത്തിന്' ഡോ. കെ. എസ് രാധാകൃഷ്ണൻ

R Bindu | 'ഉന്നത വിദ്യാഭ്യാസമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യയല്ല'; സർവകലാശാലയിൽ പ്രാമുഖ്യം യുജിസി ചട്ടത്തിന്' ഡോ. കെ. എസ് രാധാകൃഷ്ണൻ

ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതില്‍ നിന്നും ഗവര്‍ണറെ നിരന്തരം തടസ്സപ്പെടുത്തുകയും നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാന്‍ ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു എന്ന കാര്യം ശരിയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല.

  • Last Updated :
  • Share this:
    തിരുവന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. ആര്‍ ബിന്ദുവിനെതിരെ(R Bindu) ബി ജെ പി നേതാവ് ഡോ. കെ. എസ് രാധാകൃഷ്ണന്‍ (K.S. Radhakrishnan). മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ എഴുതിയ കത്ത് ചരിത്രസംഭവമാണ്. ഇന്ത്യയില്‍ ഇങ്ങനെ ഒരു സംഭവം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല.

    ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ ഒഴിവാക്കാനും മുഖ്യമന്ത്രി സ്വയം ചാന്‍സലറാകാനും തയ്യാറായി കൊണ്ട് നിയമ നിര്‍മ്മാണം നടത്തിയാല്‍ താന്‍ ഒപ്പുവെച്ചു തരാമെന്നാണ് ഉപഹാസത്തോടെ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുക്കുന്നത് അദ്ദേഹം പറഞ്ഞു.

    സര്‍വ്വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. അതുകൊണ്ട് അവയെല്ലാം അക്കാദമികവും ഭരണപരവുമായ സ്വയംഭരണം ഉറപ്പാക്കി വേണം പ്രവര്‍ത്തിക്കാന്‍. ഈ ലക്ഷ്യത്തോടെയാണ് സര്‍വ്വകലാശാല നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയിരിക്കുന്നത്.

    നിയമങ്ങളും ചട്ടങ്ങളും പരിപാലിച്ചു കൊണ്ട് അക്കാദമികവും ഭരണപരവുമായ സ്വയംഭരണം സര്‍വകലാശാലകളില്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത ചാന്‍സലറില്‍ നിക്ഷിപ്തമാണ്. പ്രോ ചാന്‍സലറുടേത് അധികാരമില്ലാത്ത അലങ്കാര പദവി മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി, സാംസ്‌കാരിക മന്ത്രി, കൃഷി മന്ത്രി, ഫിഷറീസ് മന്ത്രി, മൃഗസംരക്ഷണ മന്ത്രി എന്നിവരാണ് പ്രോ ചാന്‍സലര്‍മാരായി കേരളത്തിലുള്ളതെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.

    ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതില്‍ നിന്നും ഗവര്‍ണറെ നിരന്തരം തടസ്സപ്പെടുത്തുകയും നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാന്‍ ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു എന്ന കാര്യം ശരിയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല. അവര്‍ ഉടന്‍ സ്വമേധയാ രാജിവെക്കണം, അല്ലെങ്കില്‍ മുഖ്യമന്ത്രി അവരുടെ രാജി എഴുതി വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍, യുജിസി ചട്ടം സര്‍ക്കാര്‍ നിരന്തരം ലംഘിക്കുന്നു. സര്‍വ്വകലാശാല നിയമങ്ങളില്‍ എന്തു തന്നെ പറഞ്ഞാലും യുജിസി ചട്ടത്തിനാണ് പ്രാമുഖ്യം എന്ന് സുപ്രീംകോടതി വിധിച്ച കാര്യവും മന്ത്രി മറന്നിരിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

    മന്ത്രി ബിന്ദു രാജി വയ്ക്കണം
    മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ എഴുതിയ കത്ത് ചരിത്രസംഭവമാണ്. ഇന്ത്യയില്‍ ഇങ്ങനെ ഒരു സംഭവം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ ഒഴിവാക്കാനും മുഖ്യമന്ത്രി സ്വയം ചാന്‍സലറാകാനും തയ്യാറായി കൊണ്ട് നിയമ നിര്‍മ്മാണം നടത്തിയാല്‍ താന്‍ ഒപ്പുവെച്ചു തരാമെന്നാണ് ഉപഹാസത്തോടെ ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്.
    സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ നീക്കം ചെയ്യണമെന്ന് ഗവര്‍ണര്‍ പറഞ്ഞത് അഞ്ചു കാരണങ്ങളുടെ പേരിലാണ്.

    (1) കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പരിതാപകരമാണ്. അതിന്റെ പ്രധാനകാരണം അമിതമായ രാഷ്ട്രീയവല്‍ക്കരണവുമാണ്. അതുകൊണ്ട് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്താണ് വിദ്യാഭ്യാസം തേടുന്നത്.

    (2) സര്‍വകലാശാലയുടെ നിയമങ്ങളും ചട്ടങ്ങളും മറികടന്നു കൊണ്ടു പ്രവര്‍ത്തിക്കാന്‍ ചാന്‍സലറുടെ മേല്‍ സര്‍ക്കാര്‍ നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തുന്നു.

    (3) അക്കാദമിക് മികവിനെക്കാള്‍ കക്ഷിരാഷ്ട്രീയ താല്പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പരമപ്രാധാന്യം നല്‍കുന്നത്.

    (4) യുജിസി ചട്ടങ്ങളെ നിരന്തരം
    സര്‍ക്കാര്‍ ലംഘിക്കുന്നു.

    (5) ചാന്‍സലറുടേയും കോടതികളുടേയും അധികാരം നിയമനിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ ചാന്‍സലറാകുന്നതാകും ഉചിതം എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

    സര്‍വ്വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. അതുകൊണ്ട് അവയെല്ലാം അക്കാദമികവും ഭരണപരവുമായ സ്വയംഭരണം ഉറപ്പാക്കി വേണം പ്രവര്‍ത്തിക്കാന്‍. ഈ ലക്ഷ്യത്തോടെയാണ് സര്‍വ്വകലാശാല നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയിരിക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും പരിപാലിച്ചു കൊണ്ട് അക്കാദമികവും ഭരണപരവുമായ സ്വയംഭരണം സര്‍വകലാശാലകളില്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത ചാന്‍സലറില്‍ നിക്ഷിപ്തമാണ്. പ്രോ ചാന്‍സലറുടേത് അധികാരമില്ലാത്ത അലങ്കാര പദവി മാത്രമാണ്. വിദ്യാഭ്യാസ മന്ത്രി, സാംസ്‌കാരിക മന്ത്രി, കൃഷി മന്ത്രി, ഫിഷറീസ് മന്ത്രി, മൃഗസംരക്ഷണ മന്ത്രി എന്നിവരാണ് പ്രോ ചാന്‍സലര്‍മാരായി കേരളത്തിലുള്ളത്.

    മന്ത്രി ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയിലേക്ക്; Vice-Chancellor നിയമനത്തില്‍ കത്ത് നല്‍കി

    പ്രോ ചാന്‍സലറായിരുന്ന ഡോ. കെ. ടി. ജലീല്‍ സര്‍വ്വകലാശാല ഭരണത്തില്‍ നേരിട്ട് ഇടപെടുകയും മാര്‍ക്ക് ദാനം നടത്തുകയും ചെയ്തപ്പോള്‍ ചാന്‍സലര്‍ ഇടപെട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. സ്പീക്കറുടെ ഭാര്യയ്ക്കും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഭാര്യയ്ക്കും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്കും വഴിവിട്ട നിയമനം നടത്തിയപ്പോഴും ചാന്‍സലര്‍ മൗനം പാലിച്ചു. ഈ മൗനം മൂലമാണ് സര്‍വ്വകലാശാല നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സര്‍വ്വകലാശാലകളുടെ സ്വയം ഭരണത്തില്‍ കൈ കടത്തുവാന്‍ സര്‍ക്കാരിന് ധൈര്യം ഉണ്ടായത്.

    സര്‍വ്വകലാശാല നിയമത്തില്‍ എന്തുതന്നെ പറഞ്ഞാലും യുജിസി നിയമത്തെ ലംഘിച്ചു കൊണ്ട് സര്‍വ്വകലാശാലകളില്‍ അക്കാദമിക നിയമനം നടത്താന്‍ ഒരാള്‍ക്കും അവകാശമില്ല. അതുകൊണ്ട് വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് യുജിസി ചട്ടപ്രകാരമായിരിക്കണം. അതുപ്രകാരം, സര്‍വ്വകലാശാല ഭരണസമിതിയുടെ പ്രതിനിധി, സര്‍ക്കാരിന്റെ പ്രതിനിധി, യുജിസി പ്രതിനിധി എന്നിവരടങ്ങുന്ന സമിതിയെ നിയമിക്കേണ്ടത് ചാന്‍സലറാണ്. ഈ സമിതി അപേക്ഷകള്‍ ക്ഷണിച്ച്, യുജിസി ചട്ടപ്രകാരം യോഗ്യതയുള്ളവരെ കണ്ടെത്തി, ചുരുങ്ങിയത് മൂന്നു പേരടങ്ങുന്ന ഒരു പാനല്‍ ചാന്‍സലര്‍ക്ക് സമര്‍പ്പിക്കണം. അതില്‍നിന്നും ഒരാളെ നിശ്ചയിക്കാനുള്ള സമ്പൂര്‍ണ്ണ അധികാരം ചാന്‍സലറില്‍ നിക്ഷിപ്തമാണ്.

    എന്നാല്‍ യുജിസി ചട്ടങ്ങളെ ലംഘിച്ചുകൊണ്ട് ഈ അധികാരവും സര്‍ക്കാര്‍ കൈയടക്കി എന്നതാണ് ചാന്‍സലര്‍ പ്രകോപിതനാകാനുള്ള പുതിയ കാരണം. ഭരണത്തലവന്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ ഉപദേശം ഭരണപരമായ കാര്യങ്ങളില്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. എന്നാല്‍, ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വ്വകലാശാലയുടെ അക്കാദമികവും ഭരണപരമായ കാര്യങ്ങളിലുള്ള സ്വയംഭരണം സംരക്ഷിക്കാനുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല. സര്‍വ്വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കുക എന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയുമാണ്.

    ഈ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതില്‍ നിന്നും ഗവര്‍ണറെ നിരന്തരം തടസ്സപ്പെടുത്തുകയും നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാന്‍ ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു എന്ന കാര്യം ശരിയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല.


    അവര്‍ ഉടന്‍ സ്വമേധയാ രാജിവെക്കണം, അല്ലെങ്കില്‍ മുഖ്യമന്ത്രി അവരുടെ രാജി എഴുതി വാങ്ങണം. ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍, യുജിസി ചട്ടം സര്‍ക്കാര്‍ നിരന്തരം ലംഘിക്കുന്നു. സര്‍വ്വകലാശാല നിയമങ്ങളില്‍ എന്തു തന്നെ പറഞ്ഞാലും യുജിസി ചട്ടത്തിനാണ് പ്രാമുഖ്യം എന്ന് സുപ്രീംകോടതി വിധിച്ച കാര്യവും മന്ത്രി മറന്നിരിക്കുന്നു.
    (ഡോ. കെ. എസ്. രാധാകൃഷ്ണന്‍ )
    Published by:Jayashankar AV
    First published: