• HOME
  • »
  • NEWS
  • »
  • kerala
  • »
  • Advocate C P Sudhakara Prasad | മുൻ അഡ്വക്കേറ്റ് ജനറൽ അഡ്വ. സുധാകര പ്രസാദ് അന്തരിച്ചു

Advocate C P Sudhakara Prasad | മുൻ അഡ്വക്കേറ്റ് ജനറൽ അഡ്വ. സുധാകര പ്രസാദ് അന്തരിച്ചു

വി എസ് അച്യുതാനന്ദന്റെയും ഒന്നാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം അഡ്വക്കേറ്റ് ജനറലായിരുന്നതും സി പി സുധാകരപ്രസാദ് ആയിരുന്നു

cp-sudhakaraprasad

cp-sudhakaraprasad

  • Share this:
    കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് (81) അന്തരിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. വി എസ് അച്യുതാനന്ദന്റെയും ഒന്നാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സര്‍വീസ് ഭരണഘടന കേസുകളില്‍ വിദഗ്ധനായാണ് അഡ്വ. സുധാകര പ്രസാദ് അറിയപ്പെട്ടിരുന്നത്. അച്ഛന്റെ സഹോദരിയുടെ മകളായിരുന്ന എസ് ചന്ദ്രികയാണ് ഭാര്യ. മകള്‍: ഡോ.സിനി രമേശ് (ഗൈനക്കോളജിസ്റ്റ്, അമൃത ആശുപത്രി), എ ദീപക് (എന്‍ജിനീയര്‍ ദുബയ്). മരുമക്കള്‍: അഡ്വ. എസ് രമേശ് (ഹൈക്കോടതി), നിലീന.

    കൊച്ചി ചളിക്കവട്ടത്താണ് സുധാകരപ്രസാദും കുടുംബവും താമസിച്ചുവന്നത്. ചിറയിന്‍കീഴ് ചാവര്‍കോട് റിട്ട രജിസ്ട്രാര്‍ ആയിരുന്ന എം പദ്മനാഭന്റെയും എം കൗസല്യയുടെയും മൂത്ത മകനായി 1940 ജൂലായ് 24നാണ് ജനനം. സ്‌കൂള്‍ പഠനം പാളയംകുന്ന് പ്രൈമറി സ്‌കൂളിലും നാവായിക്കുളം സര്‍ക്കാര്‍ ഹൈസ്‌കൂളിലും ആയിരുന്നു. കൊല്ലം എസ് എന്‍ കോളജില്‍ നിന്ന് ഗണിതശാസത്രത്തില്‍ ബിരുദം. 1964ല്‍ തിരുവനന്തപുരം ലോ കോളജില്‍ നിന്ന് ബിഎല്‍ നേടി

    ഒരു വര്‍ഷക്കാലം സി പി പരമേശ്വരന്‍ പിള്ളയുടെയും സി വി പദ്മരാജന്റെയും കീഴല്‍ കൊല്ലത്ത് പ്രാക്ടീസ് നടത്തിയ സുധാകര പ്രസാദ് 1965ല്‍ പ്രമുഖ അഭിഭാഷകനായ പി സുബ്രഹ്മണ്യം പോറ്റിയുടെ കീഴില്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 1969ല്‍ സുബ്രഹ്മണ്യം പോറ്റി ഹൈക്കോടതിയില്‍ ജഡ്ജിയാകുന്നതുവരെ അദ്ദേഹത്തിന്റെ കീഴില്‍ തുടര്‍ന്നു. പിന്നെ സ്വതന്ത്രമായി പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് അഡ്വക്കറ്റ് ജനറല്‍ കെ സുധാകരനൊപ്പമായിരുന്നു. 1983ൽ സി പി സുധാകരപ്രസാദിന്റൈ പേര് ഹൈക്കോടതി ജഡ്ജിസ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും നടന്നില്ല.

    2016 ൽ സംസ്ഥാന സർക്കാരിൻറെ അഡ്വക്കറ്റ് ജനറലായി അദ്ദേഹത്തെ വി എസ് മന്ത്രിസഭ അദ്ദേഹത്തെ നിയമിച്ചു. വി എസ് സർക്കാരിന്‍റെ കാലത്ത് സർക്കാരുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ ഹൈക്കോടതിയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം അഡ്വക്കേറ്റ് ജനറലായിരുന്നതും സി പി സുധാകരപ്രസാദ് ആയിരുന്നു.
    Published by:Anuraj GR
    First published: