• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി അഡ്വ. എ സമ്പത്ത് ചുമതലയേറ്റു

ദുരിതാശ്വാസത്തിന് എല്ലാവരേയും ഒരുമിച്ച് നിർത്തുമെന്ന് എ.സമ്പത്ത്

news18
Updated: August 13, 2019, 5:27 PM IST
കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി അഡ്വ. എ സമ്പത്ത് ചുമതലയേറ്റു
എ. സമ്പത്ത്
news18
Updated: August 13, 2019, 5:27 PM IST
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ആറ്റിങ്ങൽ മുൻ എം പി അഡ്വ. എ. സമ്പത്ത് ചുമതലയേറ്റു. ഡൽഹി കേരള ഹൗസിലാണ് പ്രത്യേക പ്രതിനിധിയായി അദ്ദേഹം ചുമതലയേറ്റത്. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. പ്രളയ ദുരിതാശ്വാസത്തിന് എല്ലാവരേയും ഒരുമിച്ച് നിർത്തുമെന്ന് എ.സമ്പത്ത് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്കായാണ് പ്രത്യേക പ്രതിനിധിയെന്നാണ് സർക്കാരിന്റെ വിശദീകരണം.

കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്‌സൺ ഓഫീസറായി സമ്പത്തിനെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം എടുത്തത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ക്യാബിനറ്റ് റാങ്കോടെയുള്ള സമ്പത്തിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്ക്കരിക്കുമെന്നും യുഡിഎഫ് എംപിമാർ പ്രഖ്യാപിച്ചിട്ടുണ്ട്.

First published: August 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...