നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളി അന്തരിച്ചു

  താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളി അന്തരിച്ചു

  കഴിഞ്ഞ ഏതാനും വര്‍ഷമായി താമരശ്ശേരി ബിഷപ്പ് ഹൗസില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

  താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളി

  താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളി

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു. കോഴിക്കോട്
   വെള്ളിമാടുകുന്നിലുള്ള സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പതിമൂന്ന്
   വർഷക്കാലം താമരശ്ശേരി രൂപതയുടെ ബിഷപ്പ് ആയിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷമായി താമരശ്ശേരി
   ബിഷപ്പ് ഹൗസില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

   സിപിഎം സെക്രട്ടറി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളിക്ക് എതിരെ നടത്തിയ നികൃഷ്ടജീവി പ്രയോഗം ഏറെ വിവാദമായിരുന്നു. 2007ലാണ് വിവാദ പരാമർശം നടത്തിയത്. 2007ൽ ഇടതു സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ പൊതുസമ്മേളനത്തിൽ മാർ പോൾ ചിറ്റിലപ്പള്ളി പ്രസംഗിച്ചതോടെ ആയിരുന്നു വിവാദത്തിന്റെ തുടക്കം.

   You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്​ [NEWS] 'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]

   മത്തായി ചാക്കോ എം എൽ എ മരിക്കുന്നതിനു മുമ്പ് സഭാ വിശ്വാസം അനുസരിച്ച് ആശുപത്രിയിൽ വച്ച് രോഗീലേപനം നടത്തിയെന്നായിരുന്നു ബിഷപ്പിന്റെ വെളിപ്പെടുത്തൽ. മത്തായി ചാക്കോയുടെ സംസ്കാരം സി പി എം ഏറ്റെടുത്ത് നടത്തിയതിനെയും ബിഷപ്പ് വിമർശിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ പിണറായി വിജയൻ ബിഷപ്പിനെതിരെ നികൃഷ്ടജീവി പ്രയോഗം നടത്തുകയായിരുന്നു.

   പിന്നീട്, 'കൃപയുടെ വഴികൾ' എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥയിൽ പിണറായി വിജയനോട് ക്ഷമിക്കുന്നതായി മാർ ചിറ്റിലപ്പള്ളി പറഞ്ഞിരുന്നു. ആത്മകഥയിലെ നാൽപത്തിയേഴാം അധ്യായത്തിലാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്. പിണറായി വിജയന്റെ പരാമർശത്തിൽ വിഷമമുണ്ടോയെന്ന് പലരും ചോദിച്ചിരുന്നെന്നും എന്നാൽ പരാമർശം ഒരു തരത്തിലും വേദനിപ്പിച്ചിട്ടില്ലെന്നാണ് തന്റെ ആത്മാർത്ഥമായ മറുപടിയെന്നുമാണ് അദ്ദേഹം കുറിച്ചത്.
   Published by:Joys Joy
   First published: