നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രാഷ്ട്രീയത്തെ ജീവിതമാർഗമായി ഉപയോഗിക്കുന്നു'; സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ

  'രാഷ്ട്രീയത്തെ ജീവിതമാർഗമായി ഉപയോഗിക്കുന്നു'; സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ

  എ.കെ. നസീറിനെ സസ്പെൻഡ് ചെയ്തു

  എ.കെ. നസീർ

  എ.കെ. നസീർ

  • Share this:
  ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ. രാഷ്ട്രീയത്തെ ഉപജീവനമാർഗ്ഗമായി നേതൃത്വത്തിൽ ഇരിക്കുന്നവർ ഉപയോഗിക്കുകയാണെന്ന് നസീർ വിമർശിച്ചു. തെരഞ്ഞെടുക്കപ്പെടുകയല്ല, നിശ്ചയിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് പുനഃസംഘടനയെക്കുറിച്ച് നസീറിനെ പ്രതികരണം.

  പുനഃസംഘടനയെത്തുടർന്ന് ബിജെപിയിലുള്ള അസംതൃപ്തി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. മുൻ സംസ്ഥാന സെക്രട്ടറിയും മേഖലാ പ്രസിഡണ്ടുമായ എ.കെ. നസീർ ആണ് നേതൃത്വത്തിനെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തിയത്.

  പാർട്ടി പുനഃസംഘടനയിൽ പ്രവർത്തകർ അസംതൃപ്തരാണ്. തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി ഉണ്ടാകുമെന്ന് പറഞ്ഞു. വിവരശേഖരണം മാത്രമാണ് നടന്നത്. തുടർന്ന് ഒരു നടപടിയും ഉണ്ടായില്ല. പുനഃസംഘടനയിൽ പലരെയും തഴഞ്ഞു. മുൻ സംസ്ഥാന പ്രസിഡണ്ട് ആണ് സി.കെ. പത്മനാഭൻ. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? മുതിർന്ന നേതാക്കൾക്ക് എങ്കിലും അർഹമായ പരിഗണന നൽകാമായിരുന്നുവെന്നും നസീർ പറഞ്ഞു.

  മെഡിക്കൽ കോളേജ് വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ നസീറിനെ പാർട്ടി ചുമതലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകി. എം.ടി. രമേശിനെ ഉൾപ്പടെ പ്രതിസ്ഥാനത്തു നിർത്തുന്നതായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിലെ വിവരങ്ങൾ ചിലർ ചോർത്തി നൽകി. അന്ന് റിപ്പോർട്ട് ചോർത്തിയവർ ഇന്ന് ഉയർന്ന സ്ഥാനങ്ങളിലാണ് ഇരിക്കുന്നത്. സത്യസന്ധമായ റിപ്പോർട്ട് നൽകിയ തന്നെ പിന്നീട് അവഗണിക്കുകയായിരുന്നുവെന്നും നസീർ പറയുന്നു.

  പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ  എരിതീയിൽ എണ്ണ ഒഴിക്കുന്ന സമീപനമാണ് ബി.ജെ.പി. സ്വീകരിച്ചത്. സി.കെ. പത്മനാഭൻ മാത്രമാണ് ശരിയായ നിലപാട് സ്വീകരിച്ചത്. അതേസമയം, ഒരു സമുദായത്തെ മുഴുവനായി അധിക്ഷേപിച്ച ബി. ഗോപാലകൃഷ്ണനെ സംസ്ഥാന ഉപാധ്യക്ഷനാക്കി നിയമിക്കുകയാണ് ചെയ്തെന്നും നസീർ ചൂണ്ടിക്കാണിക്കുന്നു. പാർട്ടിയിൽ ന്യൂനപക്ഷങ്ങളെ ഒതുക്കുകയാണ്. നിശബ്ദതയുടെ പരിധി ലംഘിക്കപ്പെട്ടിരിക്കുകയാണ്. കൂടുതൽ പേർ നേതൃത്വത്തിനെതിരെ രംഗത്ത് വരുമെന്നും നസീർ പറഞ്ഞു.

  സംസ്ഥാന നേതൃത്വത്തിന് എതിരായ വിമർശനങ്ങൾക്കു പിന്നാലെ നസീറിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നസീറിനെ പുറത്താക്കി. തനിക്കെതിരായി നടപടി മറ്റു നേതാക്കൾക്കുള്ള ഭീഷണിയാണെന്ന് നസീർ പറഞ്ഞു. പാർട്ടിയിൽ നിന്നും സസ്പെൻസ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചിട്ടില്ല. അത് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും നസീർ വ്യക്തമാക്കി.

  Summary: Former BJP Kerala state secretary A.K. Nazeer comes down heavily on party state leadership
  Published by:user_57
  First published:
  )}