• HOME
 • »
 • NEWS
 • »
 • kerala
 • »
 • Obit | ഡോ:റേയ്ച്ചൽ മത്തായി അന്തരിച്ചു; കശ്മീരിൽ ദേശീയ പതാക ഉയർത്താൻ പോയ ബിജെപി സംഘത്തിലെ ഏകവനിത

Obit | ഡോ:റേയ്ച്ചൽ മത്തായി അന്തരിച്ചു; കശ്മീരിൽ ദേശീയ പതാക ഉയർത്താൻ പോയ ബിജെപി സംഘത്തിലെ ഏകവനിത

1986 ലെ ഡല്‍ഹി ദേശീയ സമ്മേളനത്തിലെ പ്രമേയച്ചര്‍ച്ചയില്‍, റബ്ബറിന്റെ ഇറക്കുമതിക്കെതിരെ സംസാരിച്ചു കൊണ്ടാണ് ഡോ. റേയ്ച്ചല്‍ ദേശീയ ശ്രദ്ധ പിടിച്ചെടുത്തത്.

ഡോ.റേയ്ച്ചല്‍ മത്തായി

ഡോ.റേയ്ച്ചല്‍ മത്തായി

 • Share this:
  തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി ദേ​ശീ​യ നി​ര്‍വാ​ഹ​ക സ​മി​തി അം​ഗ​വും പ്ര​മു​ഖ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​യു​മാ​യി​രു​ന്ന ഡോ. ​റേ​യ്ച്ച​ല്‍ മ​ത്താ​യി (96) ബെം​ഗ​ളൂ​രു​വി​ല്‍ അ​ന്ത​രി​ച്ചു. 1925 നവംബര്‍ 23ന് അടൂരിലെ പ്രസിദ്ധമായ നെല്ലിമൂട്ടില്‍ തടവാട്ടില്‍ എന്‍.പി. മത്തായി മുതലാളിയുടെയും തങ്കമ്മയുടേയും മകളായി റെയ്ച്ചല്‍ ജനിച്ചു. 1947 ല്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം നേടി. അക്കാലത്ത് കേരളത്തില്‍ മെഡിക്കല്‍ പഠന സൗകര്യം  ഇല്ലാത്തതിനാല്‍ വിദേശത്തേക്ക് പോയി. കൊ​ളം​ബോ യൂണി​വേ​ഴ്‌​സി​റ്റി​യി​ല്‍നി​ന്ന് ഒ​ന്നാം റാ​ങ്കോ​ടെ എം.​ബി.​ബി.​എ​സ്​ പാ​സാ​യി. ഇം​ഗ്ല​ണ്ടി​ല്‍നി​ന്ന് എം.​ആ​ര്‍.​സി.​പി​യും എ​ഫ്.​ആ​ര്‍.​സി.​പി​യും നേ​ടി. ശ്രീ​ല​ങ്ക, യു.​കെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​രം​ഗ​ത്തെ സേ​വ​നം പൂ​ര്‍ത്തി​യാ​ക്കി കേ​ര​ള​ത്തി​ലെ​ത്തി സ​ര്‍ക്കാ​ര്‍ സ​ര്‍വീ​സി​ല്‍ ചേ​ര്‍ന്നു.

  തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും തൈ​ക്കാ​ട് വി​മ​ന്‍ ആ​ന്‍ഡ് ചി​ല്‍ഡ്ര​ന്‍ ആ​ശു​പ​ത്രി​യി​ല്‍ സൂ​പ്ര​ണ്ടാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പൊ​തു​മേ​ഖ​ല​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ​യും വ​യോ​ധി​ക​രു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ മു​ന്‍കൈ​യെ​ടു​ത്ത് പ്ര​വ​ര്‍ത്തി​ച്ചു. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും നോ​വ​ലും ആ​ത്മ​ക​ഥ​യും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

  മുരളി മനോഹര്‍ ജോഷി ബിജെപി അധ്യക്ഷനായിരിക്കെ കശ്മീരിലെ ലാല്‍ ചൗക്കില്‍ ദേശിയ പതാക ഉയര്‍ത്താന്‍ ജമ്മുവില്‍ നിന്ന് വിമാനത്തില്‍ കൊണ്ടുപോയ 12 പേരിലെ ഏക വനിതയായിരുന്നു ഡോ. ​റേ​യ്ച്ച​ല്‍ മ​ത്താ​യി.

  1986 ലെ ഡല്‍ഹി ദേശീയ സമ്മേളനത്തിലെ പ്രമേയച്ചര്‍ച്ചയില്‍, റബ്ബറിന്റെ ഇറക്കുമതിക്കെതിരെ സംസാരിച്ചു കൊണ്ടാണ് ഡോ. റേയ്ച്ചല്‍ ദേശീയ ശ്രദ്ധ പിടിച്ചെടുത്തത്. പിന്നീട് പത്തുവര്‍ഷത്തിലധികം അവര്‍ ദേശീയ നിര്‍വാഹകസമിതി അംഗമായി പ്രവര്‍ത്തിച്ചു.

  1984ല്‍ ​ന​ട​ന്ന ബി.​ജെ.​പി​യു​ടെ ആ​ദ്യ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍പേ​ഴ്‌​സ​ണാ​യി​രു​ന്നു. 1987ല്‍ ​ക​ഴ​ക്കൂ​ട്ട​ത്തും 1991ല്‍ ​തി​രു​വ​ന​ന്ത​പു​രം നോ​ര്‍ത്തി​ലും ബി.​ജെ.​പി സ്ഥാ​നാ​ര്‍ഥി​യാ​യി​രു​ന്നു. എ​ല്‍.​കെ. അ​ദ്വാ​നി, വെ​ങ്ക​യ്യ നാ​യി​ഡു തു​ട​ങ്ങി​യ​വ​രു​മാ​യി വ്യ​ക്തി​ബ​ന്ധം സൂ​ക്ഷി​ച്ചി​രു​ന്ന റേ​യ്ച്ച​ല്‍ മ​ത്താ​യി 1984 മു​ത​ല്‍ ഏ​റെ​ക്കാ​ലം ബി.​ജെ.​പി ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി​രു​ന്നു.

  പ്ര​ഫ. സൂ​സ​ന്‍ രാ​മ​സ്വാ​മി, ഫി​ലി​പ്പോ​സ് മ​ത്താ​യി, പ​രേ​ത​രാ​യ എ​ലി​സ​ബ​ത്ത് മ​ത്താ​യി ഇ​ടി​ക്കു​ള, മേ​രി മ​ത്താ​യി എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. സം​സ്‌​കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച ബെം​ഗ​ളൂ​രു മ​ഡി​വാ​ള അ​ഗ​സ്റ്റി​ന്‍ നി​വാ​സ് ചാ​പ്പ​ലി​ല്‍ 10.30നും ​സം​സ്കാ​രം 12ന് ​ക​ല്‍പ്പ​ള്ളി സെ​മി​ത്തേ​രി​യി​ലും ന​ട​ക്കും.
  Published by:Arun krishna
  First published: