തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനി ബാധിച്ച് വിശ്രമത്തിലായിരുന്നതിനാൽ കഴിഞ്ഞ രണ്ടു ദിവസമായി നിയമസഭയിൽ ഉമ്മൻ ചാണ്ടി എത്തിയിരുന്നില്ല.
വാളയാർ: പ്രതികൾ രക്ഷപ്പെട്ടതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്
പനി കടുത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dengue, Dengue case, Dengue Cases, Dengue causes, Dengue Fever, Oomman Chandi case, Oomman chandy