പാലാരിവട്ടം അഴിമതിയിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്ന് ഉമ്മൻ ചാണ്ടി
ഏതു തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.
news18
Updated: September 20, 2019, 4:29 PM IST

ഉമ്മൻ ചാണ്ടി
- News18
- Last Updated: September 20, 2019, 4:29 PM IST
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. പദ്ധതിചെലവ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഏതു തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇബ്രാഹിം കുഞ്ഞ് ഇത് പറഞ്ഞിട്ടുണ്ട്. താനാരെയും തള്ളിപ്പറയില്ല. തെറ്റു ചെയ്തില്ലെന്ന മനസാക്ഷിയുടെ ശക്തിയിലാണ് താൻ. തന്നെക്കൊണ്ട് എന്തെങ്കിലും പ്രതികരിപ്പിക്കാൻ ആണെങ്കിൽ തന്റെയടുത്ത് വേണ്ട. യു.ഡി.എഫ് കാലത്ത് ഉന്നയിച്ച ഏതെങ്കിലും ആരോപണം തെളിയിക്കപ്പെട്ടോയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. മരട് ഫ്ളാറ്റ്: പൊളിക്കാനുള്ള നടപടി തുടങ്ങിയെന്ന് സർക്കാർ സുപ്രീംകോടതിയിൽ; നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി
മന്ത്രിസഭാ സബ് കമ്മിറ്റി പരിശോധിച്ചിട്ടു പോലും ഒന്നും ലഭിച്ചില്ല. 30 ശതമാനം പ്രവൃത്തി നടന്നത് എൽ.ഡി.എഫ് കാലത്താണ്. പ്രവൃത്തിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചത് യു.ഡി.എഫ് കാലത്ത്. പ്രയോഗികമായ തീരുമാനങ്ങളാണ് എടുത്തത്. നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഓരോ പ്രവൃത്തിയിലും ഓരോ തീരുമാനങ്ങളാണ് എടുത്തിരുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇബ്രാഹിം കുഞ്ഞ് ഇത് പറഞ്ഞിട്ടുണ്ട്. താനാരെയും തള്ളിപ്പറയില്ല. തെറ്റു ചെയ്തില്ലെന്ന മനസാക്ഷിയുടെ ശക്തിയിലാണ് താൻ. തന്നെക്കൊണ്ട് എന്തെങ്കിലും പ്രതികരിപ്പിക്കാൻ ആണെങ്കിൽ തന്റെയടുത്ത് വേണ്ട. യു.ഡി.എഫ് കാലത്ത് ഉന്നയിച്ച ഏതെങ്കിലും ആരോപണം തെളിയിക്കപ്പെട്ടോയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.