തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം. ആരോഗ്യം ഭേദപ്പെട്ട കാര്യം മകൻ ചാണ്ടി ഉമ്മൻ ആണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി പറയുന്നതായി ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.
പിതാവ് സുഖമായിട്ട് ഇരിക്കുന്നുവെന്നും നെഞ്ചിലെ പ്രശ്നങ്ങൾ മാറിയെന്നും എല്ലാം സാധാരണ നിലയിൽ ആയെന്നും ചാണ്ടി ഉമ്മൻ കുറിച്ചു.
ആശുപത്രിയിൽ നിന്നുള്ള ഉമ്മൻ ചാണ്ടിയുടെ ഏതാനും ചിത്രങ്ങൾ പങ്കുവച്ചാണ് ചാണ്ടി ഉമ്മൻ ഇങ്ങനെ കുറിച്ചത്. ഉമ്മൻ ചാണ്ടി ടി വി കാണുന്നതിന്റെയും പത്രം വായിക്കുന്നതിന്റെയും ചായ കുടിക്കുന്നതിന്റെയും ചിത്രങ്ങൾ പങ്കുവച്ചാണ് ഇക്കാര്യങ്ങൾ ചാണ്ടി ഉമ്മൻ കുറിച്ചത്.
Thank you for all prayers ,father is doing well.All vitals normal as well chest is clear , no fever as well in the morning.കഴിഞ്ഞദിവസമാണ് ഉമ്മൻ ചാണ്ടിക്ക് കോവിജ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ കഴിഞ്ഞു വരികയായിരുന്നു ഉമ്മൻ ചാണ്ടി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഉമ്മൻ ചാണ്ടിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മുൻ മുഖ്യമന്ത്രിയെ കോവിഡ്
പരിശോധനയ്ക്ക് വിധേയനാക്കിയത്.
ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മറന്നുപോയോ? പേടിക്കേണ്ട, കണ്ടെത്താൻ വഴിയുണ്ട്അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് കോവിഡ് അതിന്റെ രണ്ടാം തരംഗത്തിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യാഴാഴ്ച പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.
ആദ്യം കളിച്ചു, പിന്നെ പിടിച്ചു, വണ്ടിനെ കുടുക്കി വീനസ് ഫ്ലൈ ട്രാപ്പ്; രസകരമായ വീഡിയോ കാണാംമകൾ വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായിയിലെ വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മകൻ ഇഷാൻ, വീണയുടെ ഭർത്താവും ബേപ്പൂരിലെ സി പി എം സ്ഥാനാർഥിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല നെഗറ്റീവ് ആണ്.
മാർച്ച് മൂന്നിന് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാൻ ഇരിക്കെയാണ് മുഖ്യമന്ത്രി പോസിറ്റീവ് ആയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.