തിരുവനന്തപുരം: കെ.പി.സി.സിയിലെ നേതൃമാറ്റം ആലോചനയിലില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡിസിസികളിലും നേതൃമാറ്റം വേണ്ടെന്നാണ് നിലപാടെന്നും അത്തരം തീരുമാനങ്ങള്‍ക്കുള്ള സാഹചര്യമല്ല ഇപ്പോള്‍ എന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസിയും വ്യക്തമാക്കിയിട്ടുണ്ട്. എംപിമാര്‍ രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈകമാന്‍ഡാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം താല്‍ക്കാലം ഉണ്ടാകില്ലെന്ന് കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കത്തെ തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ മുല്ലപ്പള്ളി രാമചന്ദ്രനുമായി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായും താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തുകയാണ്.
നേതൃമാറ്റം ആവശ്യമില്ലെന്ന് താരിഖ് അന്‍വറും പ്രതികരിച്ചിരുന്നു. വിശദമായ റിപ്പോര്‍ട്ട് എഐസിസിക്ക് നല്‍കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.