• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉമ്മൻചാണ്ടി സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ചു; അപകടം അടൂരിന് സമീപം

ഉമ്മൻചാണ്ടി സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ചു; അപകടം അടൂരിന് സമീപം

ഒ​രു സ്ത്രീ ​ഓ​ടി​ച്ച കാ​ർ സ്റ്റീ​യ​റിം​ഗ് ലോ​ക്കാ​യി എ​തി​ർ​വ​ശ​ത്തേ​ക്ക് എ​ത്തി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വാഹനത്തിൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു

ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടി

  • Share this:
കൊല്ലം: മു​ൻ ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി സ​ഞ്ച​രി​ച്ച കാറിൽ മറ്റൊരു കാർ വന്നിടിച്ചു അപകടത്തിൽപ്പെട്ടു. എം​സി റോ​ഡി​ൽ അ​ടൂ​ർ ഏ​നാ​ത്തിന് സമീപം വ​ട​ക്ക​ട​ത്ത് കാ​വി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അപകടത്തിൽ ഉമ്മൻചാണ്ടി ഉൾപ്പടെ ആ​ർ​ക്കും പ​രി​ക്കി​ല്ല. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു കോ​ട്ട​യ​ത്തേ​ക്ക് പോ​കും വ​ഴി​ ഇന്നു വൈകിട്ടോടെ ആയിരുന്നു അ​പ​ക​ടം ഉണ്ടായത്. ഒ​രു സ്ത്രീ ​ഓ​ടി​ച്ച കാ​ർ സ്റ്റീ​യ​റിം​ഗ് ലോ​ക്കാ​യി എ​തി​ർ​വ​ശ​ത്തേ​ക്ക് എ​ത്തി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വാഹനത്തിൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​തു​വ​ഴി​യെ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ കാ​റി​ൽ കയറി ഉമ്മൻചാണ്ടി കോട്ടയത്തേക്കു പോയി. ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​ര​വേ​ദി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി എ​ത്തി​യി​രു​ന്നു. ത​ല​സ്ഥാ​ന​ത്തെ പ​രി​പാ​ടി​ക​ൾ ക​ഴി​ഞ്ഞ് അ​ദ്ദേ​ഹം കോ​ട്ട​യ​ത്തേ​ക്ക് പോ​വു​മ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്.

Also Read- റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം; ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ ഫോര്‍മുലയുമായി ഉമ്മൻചാണ്ടി

അതിനിടെ പിന്‍വാതില്‍ നിയമനത്തിനെതിരേയും പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവസരം നിഷേധിക്കുന്നതിനെതിരേയും നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞിരുന്നു. കെഎസ് യു പ്രസിഡന്റ് കെഎം അഭിജിത്, സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലം, വൈസ് പ്രസിഡന്റ് സ്‌നേഹ ആര്‍ വി നായര്‍ ഉള്‍പ്പെടെ 16 പേരാണ് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയിലായതെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരത്തിനു പിന്നില്‍ ദുഷ്ടമനസുകളുടെ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഈ സമരത്തിനു പിന്നില്‍ കേരളത്തിലെ യുവജനങ്ങളും കേരളീയ സമൂഹവുമാണുള്ളത്. സമരക്കാരുമായി ചര്‍ച്ചയ്ക്കുപോലം തയാറാകാത്ത സര്‍ക്കാരിന് ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Also Read ഉമ്മൻ ചാണ്ടിയുടെ കാലിൽ വീണ് ഉദ്യോഗാർഥികൾ; ആ കണ്ണീർ വീണെന്റെ കാല് പൊള്ളിയെന്ന് മുൻ മുഖ്യമന്ത്രി

ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തിയപ്പോഴാണ് കെ എസ് യു മാർച്ച് സംഘർഷത്തിൽ കലാശിച്ചത്. മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉൾപ്പടെയുള്ള പ്രവർത്തകരാണ് മാർച്ചിനെത്തിയത്. അഭിജിത്തിനും സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിനുമടക്കം പരിക്കേറ്റു. പെൺകുട്ടികളെയടക്കം പൊലീസ് വളഞ്ഞിട്ട് തല്ലി. പെൺകുട്ടികളടക്കം നിരവധിപ്പേർക്ക് പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റു. ഒറ്റപ്പെട്ട പൊലീസുകാരെ പ്രവർത്തകരും ആക്രമിച്ചു. പത്തോളം പ്രവർത്തകർക്കും അഞ്ച് പൊലീസുകാർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരിൽ പലരെയും ആശുപത്രിയിലേക്ക് മാറ്റി.
Published by:Anuraj GR
First published: