മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി. നായർ അന്തരിച്ചു. 81 വയസ്സായിരുന്നു. സി.പി. നായർ ഭരണ പരിഷ്കാര കമ്മീഷൻ അംഗമായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
അരനൂറ്റാണ്ട് പഴക്കമുള്ള കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും (KEAR) തിരുത്തിയെഴുതാനുള്ള സമിതിക്ക് അദ്ദേഹം നേതൃത്വം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറായും അദ്ദേഹം പ്രവർത്തിച്ചു.
പ്രശസ്ത നാടകകൃത്തും ചെറുകഥാകൃത്തുമായ എൻ.പി. ചെല്ലപ്പൻ നായരുടെ മകനായിരുന്നു അദ്ദേഹം. 1962 ലെ സിവിൽ സർവീസ് ബാച്ചിൽ ഉൾപ്പെട്ട അദ്ദേഹം കേരള സർക്കാരിൽ ആഭ്യന്തര സെക്രട്ടറി, തൊഴിൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. തൊഴിൽ സെക്രട്ടറി എന്ന നിലയിൽ, തൊഴിലാളികൾക്കായി മിക്ക ക്ഷേമനിധി ബോർഡുകളും സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും.
സി.പി. നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചുമുന്ചീഫ് സെക്രട്ടറി സി.പി. നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സി.പി. നായര്‍. ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണ പരിഷ്കാര കമ്മിഷന്‍ അംഗമെന്ന നിലയിലും മറ്റും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ ശ്രദ്ധേയമാണ്. സാഹിത്യത്തിന് പൊതുവിലും നര്‍മ്മ സാഹിത്യ രംഗത്തിന് പ്രത്യേകിച്ചും അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയുണ്ടായി. അപ്രതീക്ഷിതമായ വിയോഗമാണിതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സി.പി. നായരുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചുമുന് ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി. നായരുടെ നിര്യാണത്തില്‍ സ്പീക്കർ എം.ബി.രാജേഷ് അനുശോചിച്ചു.
ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണ പരിഷ്കാര കമ്മിഷന്‍ അംഗമെന്ന നിലയിലും ശ്രദ്ധേയനായി.
നർമ്മം വിതറിയ രചനകളിലൂടെ ഓർക്കപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും ദുഃഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.