• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചെറിയ പനിക്കോളുണ്ടായിരുന്നു.. ഇപ്പോള്‍ ഉഷാറായി; കുടുംബത്തോടൊപ്പം വി.എസിന്‍റെ ഓണാഘോഷം

ചെറിയ പനിക്കോളുണ്ടായിരുന്നു.. ഇപ്പോള്‍ ഉഷാറായി; കുടുംബത്തോടൊപ്പം വി.എസിന്‍റെ ഓണാഘോഷം

മകന്‍ വി.എ അരുണ്‍കുമാറിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലായിരുന്നു ഇക്കുറിയും വിഎസിന്‍റെ ഓണം

  • Last Updated :
  • Share this:
    കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്‍. മകന്‍ വി.എ അരുണ്‍കുമാറിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലായിരുന്നു ഇക്കുറിയും വിഎസിന്‍റെ ഓണം. ഇടമുറിയാതെ പെയ്യുന്ന മഴ മൂലം വിഎസിനും ഭാര്യക്കും ചെറിയ പനിക്കോളുണ്ടാക്കിയിരുന്നുവെന്നും അച്ഛനും അമ്മയും ഇപ്പോള്‍ ഉഷാറായെന്നും മകന്‍ അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

    പുന്നപ്രയിലെ വീട്ടിലെ തിരക്കും ബഹളവും ഒഴിവാക്കിയുള്ള ഓണമായിരുന്നു തിരുവനന്തപുരത്തേത്. രാവിലെ മുതൽ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കായിരുന്നു. ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണെന്നും അരുൺകുമാർ ഫേസ്ബുക്കിൽ പറഞ്ഞു.

    അരുണ്‍കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
    ഓണാശംസകൾ!!

    രാവിലെമുതൽ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കിലായിരുന്നു. ഇത്തവണത്തെയും ഓണം തിരുവനന്തപുരത്തെ വീട്ടിലാണ്. പുന്നപ്ര വീട്ടിലത്തെ തിരക്കും ബഹളവുമില്ലാത്ത ഓണമാണ്.



     കഴിഞ്ഞ ദിവസങ്ങളിലായി ഇടമുറിയാതെ പെയ്യുന്ന മഴ ചെറിയ പനിക്കോളുണ്ടാക്കിയിരുന്നതിൽ നിന്ന് അച്ഛനും അമ്മയും ഉഷാറായി. ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണ് . എല്ലാവരും കൂടി ഓണസദ്യയുണ്ടുള്ള ആഘോഷം
    Published by:Arun krishna
    First published: